വയോജന ദിനം ആചരിച്ചു
Saturday 02 November 2024 12:02 AM IST
വടകര: കെ.എസ്.എസ്.പി.യു വടകര ബ്ലോക്ക് കമ്മിറ്റി വയോജന ദിനം ആചരിച്ചു. ചോറോട് സഹൃദയ റെസിഡൻസ് അസോസിയേഷൻ ഹാളിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി .ഗിരിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ കവുത്യാട്ടു മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി കെ.പി.ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ, ജില്ലാ ജോ. സെക്രട്ടറി ടി.രമണി, ബ്ലോക്ക് സെക്രട്ടറി വി.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ച പ്രായമായ തൊഴിലാളികളെ ആദരിച്ചു. ബ്ലോക്ക് ജോ. സെക്രട്ടറി പി.കെ.സതീശൻ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.പി.കമലക്ഷി നന്ദിയും പറഞ്ഞു.