ഓഹരി വിപണി മുന്നോട്ട് സ്വ​ർ​ണം ഒ​ര​ടി​ ​പി​ന്നോ​ട്ട്

Saturday 02 November 2024 12:19 AM IST

കൊ​ച്ചി​:​ ​തു​ട​ർ​ച്ച​യാ​യ​ ​ന​ഷ്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ​ ​ഓ​ഹ​രി​വി​പ​ണി​യി​ൽ​ ​സ​ന്തോ​ഷ​ത്തി​ര​യി​ള​ക്കം.​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മാ​ത്രം​ ​നീ​ണ്ടു​നി​ന്ന​ ​മു​ഹൂ​ർ​ത്ത​ ​വ്യാ​പാ​ര​ത്തി​ൽ​ ​സെ​ൻ​സെ​ക്സ് 400​ ​പോ​യി​ന്റ് ​നേ​ട്ട​ത്തി​ൽ​ ​തു​ട​ക്ക​മി​ട്ടു.​ ​നി​ഫ്റ്റി​ 120​ ​പോ​യി​ന്റോ​ളം​ ​ഉ​യ​ർ​ന്നു.​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ ​വ​യ്ക്കാ​നാ​യ​ത് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​നേ​ട്ട​മാ​കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​ഹൈ​ന്ദ​വ​ ​ക​ല​ണ്ട​ർ​ ​പ്ര​കാ​ര​മു​ള്ള​ ​സം​വ​ത് 2081​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​തി​ലൂ​ടെ​ ​മി​ക​ച്ച​ ​നി​ക്ഷേ​പ​ ​വ​ർ​ഷ​ത്തി​ന് ​തു​ട​ക്ക​മി​ട​ലാ​ണെ​ന്ന് ​ഓ​ഹ​രി​ ​നി​ക്ഷേ​പ​ക​ർ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ അതേസമയം,​ കു​തി​പ്പി​ന് ​ബ്രേ​ക്കി​ട്ട് ​സ്വ​ർ​ണ​വി​ല.​ ​പ​വ​ന് ​ഒ​റ്റ​യ​ടി​ക്ക് 560​ ​രൂ​പ​ ​കു​റ​ഞ്ഞ് 59,080​ ​രൂ​പ​യാ​യി.​ ​ഗ്രാ​മി​ന് 70​ ​രൂ​പ​ ​കു​റ​ഞ്ഞ് 7385​ ​രൂ​പ​യു​മാ​യി.​ ​ദി​ന​വും​ ​വ​ർ​ദ്ധ​ന​വ് ​രേ​ഖ​പ്പെ​ടു​ത്തി​ ​ഇ​ന്ന​ലെ​ 60,​​000​ ​ആ​യേ​ക്കു​മെ​ന്ന് ​തോ​ന്നി​ച്ചി​ട​ത്ത് ​നി​ന്നാ​ണ് ​ ​വി​ല​യി​ടി​ഞ്ഞ​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 59,​​​ 640​ ​രൂ​പ​ ​എ​ന്ന​ ​റെ​ക്കാ​ർ​ഡ് ​വി​ല​യി​ലാ​യി​രു​ന്നു​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​ക​ച്ച​വ​ടം.​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​ന് 56,​​400​ ​രൂ​പ​യാ​യി​രു​ന്നു​ ​സ്വ​ർ​ണ​വി​ല.​ ​ ദി​വ​സ​ങ്ങ​ളു​ടെ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​പു​തു​ ​ഉ​യ​ര​ങ്ങ​ൾ​ ​ഭേ​ദി​ച്ച് ​മു​ന്നേ​റു​ക​യാ​യി​രു​ന്നു​ ​സ്വ​‌​ർ​ണം.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ലെ​ ​വി​ല​യ്ക്ക​നു​സ​രി​ച്ചാ​ണ് ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ലും​ ​സ്വ​‌​ർ​ണ​വി​ല​ ​നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​‍​ർ​ണ​ ​ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ​ഇ​ന്ത്യ.​ ​വെ​ള്ളി​ക്ക് ​ഗ്രാ​മി​ന് ​മൂ​ന്ന് ​രൂ​പ​ ​കു​റ​ഞ്ഞ് 103​ ​രൂ​പ​യി​ലാ​ണ് ​വ്യാ​പാ​രം.

മു​ഹൂ​ർ​ത്ത​ ​വ്യാ​പാ​രം ആ​വേ​ശ നിക്ഷേപം

മു​ഹൂ​ർ​ത്ത​ ​വ്യാ​പാ​ര​ത്തി​നൊ​ടു​വി​ൽ​ ​സെ​ൻ​സെ​ക്സ് 335.06​ ​പോ​യി​ന്റ് ​നേ​ട്ട​ത്തി​ൽ​ 79,​​724.12​ലും​ ​നി​ഫ്റ്റി​ 94.20​ ​പോ​യി​ന്റ് ​നേ​ട്ട​ത്തി​ൽ​ 24,​​299.​ 55​ ​ലും​ ​അ​വ​സാ​നി​ച്ചു. ​ആ​ഗോ​ള​ ​വി​പ​ണി​യി​ലെ​ ​സ​മ്മ​‍​ർ​ദ്ദ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​സൂ​ചി​ക​ക​ൾ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ ​വ​ച്ച​ത്.​ ​ശ​നി,​​​ ​ഞാ​യ​ർ​ ​അ​വ​ധി​ക​ൾ​ക്ക് ​ശേ​ഷം​ ​തി​ങ്ക​ളാ​ഴ്ച​യാ​ണ് ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​പ​തി​വ് ​വ്യാ​പാ​രം​ ​ന​ട​ക്കു​ക.​ ​ന​വം​ബ​ർ​ 5​ന് ​ന​ട​ക്കു​ന്ന​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​പ​ണി​ക​ൾ​ക്ക് ​പ്ര​ധാ​ന​മാ​ണ്.

ലാഭമെടുപ്പിൽ വിലയിടിഞ്ഞു

ക​ഴി​ഞ്ഞ​ദി​വ​സം​ ​ഔ​ൺ​സി​ന് 2,​​789​ ​ഡോ​ള​ർ​ ​എ​ന്ന​ ​ഉ​യ​ര​ത്തി​ലാ​യി​രു​ന്നു​ ​രാ​ജ്യാ​ന്ത​ര​ ​സ്വ​ർ​ണ​വി​ല.​ ​ഇ​ന്ന​ലെ​ ​അ​ത് 2738​ ​ഡോ​ള​ർ​ ​എ​ന്ന​തി​ലേ​ക്ക് ​ഇ​ടി​ഞ്ഞു.​ ​സ്വ​ർ​ണ​നി​ക്ഷേ​പ​ ​പ​ദ്ധ​തി​ക​ളി​ലു​ണ്ടാ​യ​ ​ലാ​ഭ​മെ​ടു​പ്പാ​ണ് ​സ്വ​ർ​ണ​വി​ല​ ​ഇ​ടി​യാൻ ​കാ​ര​ണം.​ ​അ​മേ​രി​ക്ക​യി​ലെ​ ​ആ​ഭ്യ​ന്ത​ര,​​​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​സ്വ​ർ​ണ​വി​ല​യി​ൽ​ ​സ​മ്മ​ർ​ദ്ദ​മാ​കു​ന്നു​ണ്ട്.​ ​യു.​എ​സി​ൽ​ ​പ​ണ​പ്പെ​രു​പ്പം​ ​കു​റ​യു​ന്ന​ത് ​മ​റ്റ് ​നി​ക്ഷേ​പ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​നേ​ട്ടം​ ​കു​റ​യ്ക്കു​മെ​ന്ന​തി​നാ​ൽ​ ​സ്വ​‍​‍​‍​ർ​ണ​ത്തി​ന് ​സ്വീ​കാ​ര്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നാ​ണ് ​വി​ദ​ഗ്‌​ദ്ധ​‍​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ ​ഇ​ത് ​വി​ല​ ​ഇ​നി​യും​ ​കൂ​ടാ​നി​ട​യാ​ക്കും.