ക്യാമറ വയ്ക്കാൻ കെൽട്രോണിന് എഫ്.സി.ഐ നൽകും 168 കോടി
തിരുവനന്തപുരം: ഇന്ത്യയിലുടനീളം ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ( എഫ്.സി.ഐ ) ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്നുള്ള 168 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽടെൽ കോർപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ ഇന്ത്യ ലിമിറ്റഡ് (ടി.സി.ഐ.എൽ) ഉൾപ്പെടെയുള്ള 5 സ്ഥാപനങ്ങൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് കെൽട്രോൺ ഈ ഓർഡർ നേടിയെടുത്തതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ഈ മേഖലയിൽ കൂടുതൽ കരാറുകൾ നേടിയെടുക്കാൻ എഫ്.സി.ഐയുടെ ഓർഡർ കെൽട്രോണിന് സഹായകമാകും.
നാഴികക്കല്ലാകും പദ്ധതി
സെക്യൂരിറ്റി സർവയിലൻസിൽ കെൽട്രോണിന് നാഴികക്കല്ലാകുന്ന ഈ പദ്ധതി ഒമ്പത് മാസത്തിനുള്ളിൽ നടപ്പിലാക്കും.
പദ്ധതിൽ ഉൾപ്പെടുന്നത്
ഏകദേശം 23, 000 ക്യാമറ സിസ്റ്റങ്ങൾ
എൻവയോൺമെന്റൽ സെൻസറുകൾ
വീഡിയോ അനലിറ്റിക്സ് സോഫ്റ്റ്വെയർ
ഡിപ്പോ ലെവലിലുള്ള വ്യൂവിംഗ് സ്റ്റേഷനുകൾ
ഇൻറ്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ ആൻഡ് നെറ്റ് വർക്ക് ഓപ്പറേഷൻ സെന്റർ