അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം കുറിച്ചു

Saturday 02 November 2024 1:32 AM IST
രിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം. *അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡൻറ് അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസ്യോസ് സമാപന സന്ദേശം നൽകി. ചെന്നൈ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ പീലക്സി നോസ് മെത്രാപ്പോലീത്ത അവസാന വേദ പാരായണം നടത്തി.*

പരുമല: പരുമല തിരുമേനിയുടെ 122-ാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തിയ അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം. അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് മാത്യൂസ് മോർ തേവോദോസ്യോസ് സമാപന സന്ദേശം നൽകി. ചെന്നൈ ഭദ്രാസന അധിപൻ ഡോ.ഗീവർഗീസ് മാർ പീലക്സി നോസ് മെത്രാപ്പോലീത്ത അവസാന വേദ പാരായണം നടത്തി. ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ഗീവർഗീസ് കോശി, ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, മുൻ ജനറൽ സെക്രട്ടറി ഫാ.പി.വൈ.ജസൺ,കൺവീനർ റോബിൻ ജോ വർഗീസ് , റീജിയണൽ സെക്രട്ടറി സജയ് തങ്കച്ചൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനു തമ്പാൻ, നിതിൻ മണക്കാട്ട് മണ്ണിൽ, ബിബിൻ കരുവാറ്റ, ചെങ്ങന്നൂർ ഭദ്രാസന ജോ. സെക്രട്ടറി ശ്രീ അഖിൽ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. കൊടിയേറ്റ് ദിവസം മുതൽ മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് നൂറോളം യുവതി യുവാക്കൾ അഖണ്ഡ പ്രാർത്ഥനയിൽ പങ്കെടുത്തു.