2016 ൽ വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക്  എത്രയും വേഗം പെൻഷൻ അനുവദിക്കണം: മനുഷ്യാവകാശ കമ്മിഷൻ

Saturday 02 November 2024 12:34 AM IST


മലപ്പുറം: പരപ്പനങ്ങാടി ഉപവിദ്യാഭ്യാസ ജില്ലയിലെ നെടുവ ഗവ.ഹൈസ്‌കൂളിൽ നിന്നും 2016 മേയ് 31ന് വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് എത്രയും വേഗം പൂർണ്ണമായും പെൻഷൻ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

പരപ്പനങ്ങാടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ചെട്ടിപ്പടി സ്വദേശിനി സി.വസന്തകുമാരിക്ക് പെൻഷൻ നൽകാനാണ് ഉത്തരവ്.

ഇക്കാര്യത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പാസാക്കിയിട്ടുള്ളതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പെൻഷൻ വിഷയത്തിൽ അടിയന്തര നടപടികൾ ആവശ്യമാണെന്ന് കമ്മിഷന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ സംയുക്തമായി നടത്തിയ ഹിയറിംഗ് അനുസരിച്ചുള്ള ഉത്തരവ് ലഭ്യമാക്കി പെൻഷൻ അനുവദിക്കാൻ പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടപടിയെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.