ഓച്ചിറ ഗവ.ഐ.ടി.ഐയിൽ വിജയോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

Saturday 02 November 2024 12:00 AM IST
ഓച്ചിറ ഗവ.ഐ.ടി.ഐയിൽ നടന്ന വിജയോത്സവവും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ഡി.പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഗവ.ഐ.ടി.ഐയിൽ 2024 ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയം നേടിയവരുടെ വിജയോത്സവവും സർട്ടിഫിക്കറ്റ് വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള അനുമോദനവും നടന്നു. ഓച്ചിറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ഡി.പദ്മകുമാർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. ട്രെയിനിംഗ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പൽ കെ. അനിൽകുമാർ അദ്ധ്യക്ഷനായി. മുൻ ട്രെയിനിംഗ് ഇൻസ്‌പെക്ടർ പി.എസ്.സജു മുഖ്യ അതിഥിയായിരുന്നു. ട്രെയിനിംഗ് ഇൻസ്ട്രക്ടർ ആർ.അനുമോൻ സ്വാഗതം പറഞ്ഞു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ ഇന്ദിര സെജി, എംപ്ലോയബിലിറ്റി ഇൻസ്‌ട്രക്ടർ അഞ്ചു, ഹോസ്റ്റൽ കെയർ ടേക്കർ വി.എസ്.മനു , പി.ടി.എ പ്രസിഡന്റ് സിന്ധു, പി.ടി.എ വൈസ് പ്രസിഡന്റ് സുധാകരൻ, ട്രെയിനീസ് കൗൺസിൽ ചെയർ പേഴ്സൺ ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു. മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപർക്കും ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എ.ഷമീറ നന്ദി പറഞ്ഞു.