3 ലിറ്റർ മദ്യവുമായി പിടിയിൽ
Saturday 02 November 2024 12:02 AM IST
പുനലൂർ: അവധി ദിവസമായ ഇന്നലെ അനധികൃതമായി വിദേശ മദ്യം വിൽപ്പന നടത്തിയയാളെ 3ലിറ്റർ മദ്യവുമായി പുനലൂരിലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂർ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിന് സമീപത്തെ അനന്ദുഭവനിൽ രതീഷിനെ(42)ആണ് പുനലൂർ എക്സൈസ് സി.ഐ.സമീർഖാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വൈകിട്ട് പത്തനാപുരം കോതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ റഹീം, സുജിത്ത്, മാത്യൂ ,രതീഷ് എന്നിവരും പ്രതിയെ പിടി കൂടാൻ എത്തിയിരുന്നു .