ഉദ്‌ഘാടനത്തിനൊരുങ്ങി ചിതറ പൊലീസ് സ്റ്റേഷൻ കെട്ടിടം
കടയ്ക്കൽ: ചിതറ പൊലീസ് സ്റ്റേഷനിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച ബഹുനില മന്ദിരം ഉടൻ ഉദ്‌ഘാടനം ചെയ്യും. എം.എൽ.എയും മന്ത്രിയുമായ ജെ.ചിഞ്ചുറാണിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. 2022-23 ൽ മന്ത്രിയുടെ നിർദേശ പ്രകാരം ആഭ്യന്തര വകുപ്പിൽ നിന്ന് അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാകുന്നത്.
പരിമിതികളിൽ നിന്ന് മോചനം
ഏറെ നാളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ചിതറയിലെ പൊലീസ് സ്റ്റേഷൻ. പ്രവർത്തനമാരംഭിച്ചെങ്കിലും പരിമിതമായ ഭൗതിക സൗകര്യങ്ങൾ വീർപ്പുമുട്ടിച്ച പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്ക് പുതിയ കെട്ടിടം ഊർജ്ജം പകരും. നിരവധി മുറികളും ഹാളുകളും ജനങ്ങൾക്കുള്ള വിശ്രമ മുറിയും ശുചിമുറികളും ഉൾപ്പെടുന്നതാണ് കെട്ടിടം.
ചിതറ പൊലീസ് സ്റ്റേഷനിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച ബഹുനില മന്ദിരം വൈകാതെ ഉദ്ഘടനത്തിനായി സജ്ജമാകും.
മന്ത്രി ജെ.ചിഞ്ചുറാണി