വെള്ള കാ‌ർഡിന് അഞ്ച് കിലോ അരി

Saturday 02 November 2024 12:09 AM IST

തിരുവനന്തപുരം: വെള്ള റേഷൻ കാർഡുടമകൾക്ക് നവംബറിൽ അഞ്ചു കിലോ അരി വീതം നൽകും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ വിഹിതത്തിൽ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നാരംഭിക്കും.

കഴിഞ്ഞ മാസം ഏഴരലക്ഷം പേർ റേഷൻ വാങ്ങാത്തത് വെള്ള കാ‌ർഡിന്റെ അരിവിഹിതം രണ്ട് കിലോയായി കുറച്ചതുകൊണ്ടാണെന്ന വിലയിരുത്തലിലാണ് പൊതുവിതരണ വകുപ്പ്. സെപ്തംബറിൽ 80.04 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങിയത്. ഒക്ടോബറിൽ ഇത് 72.55 ലക്ഷമായി കുറഞ്ഞു. ഓണം പ്രമാണിച്ച് സെപ്തംബറിൽ വെള്ള കാർഡുകാർക്ക് 10 കിലോ അരി വീതം നൽകിയിരുന്നു. ഒക്ടോബറിലെ വിഹിതത്തിലെ ഒരു ഭാഗം മുൻകൂറെടുത്താണ് ഇതു നൽകിയത്. തുടർന്നാണ് ഒക്ടോബറിലെ വിഹിതം കുറച്ചത്.