വിജിലൻസ് ബോധവത്കരണം

Saturday 02 November 2024 2:38 AM IST

തിരുവനന്തപുരം: വിജിലൻസ് ബോധവത്കരണ വാരത്തിന്റെ ഭാഗമായി കേരള ബാങ്ക് തിരുവനന്തപുരം റീജിയൻ സംഘടിപ്പിച്ച വിജിലൻസ് ബോധവത്കരണ പരിപാടി ബാങ്ക് ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ .ജി.ലാലു, ബോർഡ് ഒഫ് മാനേജ്മെന്റ് അംഗം ബി.പി.പിള്ള, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ,നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി.ജോർജ്, തിരുവനന്തപുരം റീജണൽ ജനറൽ മാനേജർ ഫിറോസ് ഖാൻ പി.എം, സി.പി.സി ഡി.ജി.എം വിനീത് പി. എസ് എന്നിവർ പങ്കെടുത്തു.