സഹ. ബാങ്ക് തട്ടിപ്പ്: ലീഗ് നേതാവ് അറസ്റ്റിൽ
Saturday 02 November 2024 2:55 AM IST
നെടുമ്പാശേരി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ 33 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. ലീഗ് ജില്ലാ കൗൺസിൽ അംഗവും ബാങ്ക് ഭരണ സമിതി അംഗവുമായ പെരുമ്പാവൂർ റയോൺപുരം കളപ്പുരയ്ക്കൽ വീട്ടിൽ ഷറഫാണ് (59) അറസ്റ്റിലായത്. ലെൻസ് ഫെഡ് സംഘടനയുടെ ശ്രീലങ്കൻ ടൂറിന്റെ ഭാഗമായി സഹപ്രവർത്തകർക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. തട്ടിപ്പിൽ ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ഉൾപ്പെടെ 20 ഓളം പേർ പ്രതികളാണ്.