മൊ​ബൈ​ൽ​ ​ആ​പ്പും​ ​വെ​ബ്‌​സൈ​റ്റും​ ​ പു​റ​ത്തി​റ​ക്കി​ ​എ​ൻ​.എ​സ്.ഇ​ ​ഇ​ന്ത്യ

Sunday 03 November 2024 1:38 AM IST

കൊ​ച്ചി​:​ ​ഔ​ദ്യോ​ഗി​ക​ ​മൊ​ബൈ​ൽ​ ​ആ​പ്പാ​യ​ ​എ​ൻ.​എ​സ്.​ഇ​ ​ഇ​ന്ത്യ​യും​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​ 12​ ​ഭാ​ഷ​ക​ളി​ൽ​ ​ഉ​ള്ള​ട​ക്കം​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​പു​തു​ക്കി​യ​ ​വെ​ബ്‌​സൈ​റ്റും​ ​പു​റ​ത്തി​റ​ക്കി​ ​എ​ൻ​എ​സ്ഇ.​ ​രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​ ​നി​ക്ഷേ​പ​ക​രെ​ ​കൂ​ടു​ത​ൽ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​സാ​മ്പ​ത്തി​ക​ ​സം​വി​ധാ​നം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​എ​ൻ.​എ​സ്.​ഇ​ ​ഇ​വ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​എ​ൻ.​എ​സ്.​ഇ​യു​ടെ​ ​വെ​ബ്‌​സൈ​റ്റ് ​ഇ​പ്പോ​ൾ​ ​നി​ല​വി​ലു​ള്ള​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​മ​റാ​ത്തി,​ ​ഗു​ജ​റാ​ത്തി​ ​എ​ന്നീ​ ​ഭാ​ഷ​ക​ൾ​ക്ക് ​പു​റ​മെ​ ​മ​ല​യാ​ളം,​ ​അ​സ​മീ​സ്,​ ​ബം​ഗാ​ളി,​ ​ക​ന്ന​ഡ,​ ​ഒ​റി​യ,​ ​പ​ഞ്ചാ​ബി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​എ​ന്നീ​ ​ഭാ​ഷ​ക​ളി​ലു​മാ​ണ് ​ഉ​ള്ള​ട​ക്കം​ ​ല​ഭ്യ​മാ​കു​ക.​ ​യാ​ത്ര​ക​ൾ​ക്കി​ട​യി​ലും​ ​സു​ര​ക്ഷി​ത​വും​ ​കൂ​ടു​ത​ൽ​ ​സ​വി​ശേ​ഷ​ത​ക​ൾ​ ​അ​ട​ങ്ങി​യ​തു​മാ​യ​ ​സം​വി​ധാ​ന​മാ​ണ് ​പു​തു​താ​യി​ ​അ​വ​ത​രി​പ്പി​ച്ച​ ​മൊ​ബൈ​ൽ​ ​ആ​പ്പി​ലൂ​ടെ​ ​ല​ഭ്യ​മാ​കു​ന്ന​ത്.​ ​ഈ​ ​ആ​പ്പ് ​ആ​പ്പി​ൾ​ ​ആ​പ്പ് ​സ്റ്റോ​റി​ലും​ ​ആ​ൻ​ഡ്രോ​യി​ഡ് ​ആ​പ്പ് ​സ്റ്റോ​റി​ലും​ ​ല​ഭ്യ​മാ​ണ്.​ ​സാ​മ്പ​ത്തി​ക​ ​സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ് ​ഈ​ ​പു​തി​യ​ ​നീ​ക്ക​ങ്ങ​ളെ​ന്നും​ ​പു​തി​യ​ ​സേ​വ​ന​ങ്ങ​ളും​ ​ത​ത്സ​മ​യ​ ​വി​വ​ര​ങ്ങ​ളും​ ​വ​ഴി​ ​നി​ക്ഷേ​പ​ക​രെ​ ​കൂ​ടു​ത​ൽ​ ​ശാ​ക്തീ​ക​രി​ക്കു​ന്ന​താ​ണ് ​ഇ​വ​യെ​ന്നും​ ​എ​ൻ​എ​സ്ഇ​ ​ചീ​ഫ് ​ബി​സി​ന​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​ ​ശ്രീ​രാം​ ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.