എ​ച്ച്.ഡി​.ബി​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡ് ​ഐ​.പി​.ഒ​യ്ക്ക്

Sunday 03 November 2024 1:41 AM IST

കൊ​ച്ചി​:​ ​എ​ച്ച്.ഡി​.എ​ഫ്‌​.സി​ ​ബാ​ങ്ക് ​പി​ന്തു​ണ​യ്ക്കു​ന്ന ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ ​എ​ച്ച്.ഡി​.ബി​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡ് ​പ്രാ​ഥ​മി​ക​ ​ഓ​ഹ​രി​ ​വി​ൽ​പ​ന​യ്ക്ക് ​(​ഐ​പി​ഒ​)​ ​അ​നു​മ​തി​ ​തേ​ടി​ ​സെ​ബി​യ്ക്ക് ​ക​ര​ടു​രേ​ഖ​ ​ ​സ​മ​ർ​പ്പി​ച്ചു.​ ​ഐ​പി​ഒ​യി​ലൂ​ടെ​ 12,500​ ​കോ​ടി​ ​രൂ​പ​ ​സ​മാ​ഹ​രി​ക്കാ​നാ​ണ് ​ക​മ്പ​നി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ 2,500​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പു​തി​യ​ ​ഓ​ഹ​രി​ക​ളും​ ​പ്ര​മോ​ട്ട​ർ​മാ​രു​ടെ,​ ​ഓ​ഹ​രി​ ​ഒ​ന്നി​ന് ​പ​ത്ത് ​രൂ​പ​ ​വീ​തം​ ​മു​ഖ​വി​ല​യു​ള്ള​ 10,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഇ​ക്വി​റ്റി​ ​ഓ​ഹ​രി​ക​ളു​ടെ​ ​ഓ​ഫ​ർ​ ​ഫോ​ർ​ ​സെ​യി​ലു​മാ​ണ് ​ഐ​പി​ഒ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ജെ​എം​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​ലി​മി​റ്റ​ഡ്,​ ​ബി​എ​ൻ​പി​ ​പാ​രി​ബാ​സ്,​ ​ബോ​ഫാ​ ​സെ​ക്യൂ​രി​റ്റീ​സ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ്,​ ​ഗോ​ൾ​ഡ്മാ​ൻ​ ​സാ​ച്ച്‌​സ് ​(​ഇ​ന്ത്യ​)​ ​സെ​ക്യൂ​രി​റ്റീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​എ​ച്ച്എ​സ്ബി​സി​ ​സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​ക്യാ​പി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റ്‌​സ് ​(​ഇ​ന്ത്യ​)​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​ഐ​ഐ​എ​ഫ്എ​ൽ​ ​സെ​ക്യൂ​രി​റ്റീ​സ് ​ലി​മി​റ്റ​ഡ്,​ ​ജെ​ഫ​റീ​സ് ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​മോ​ർ​ഗ​ൻ​ ​സ്റ്റാ​ൻ​ലി​ ​ഇ​ന്ത്യ​ ​ക​മ്പ​നി​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​മോ​ത്തി​ലാ​ൽ​ ​ഓ​സ്വാ​ൾ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​അ​ഡ​വൈ​സേ​ഴ്‌​സ് ​ലി​മി​റ്റ​ഡ്,​ ​നോ​മു​റ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ഡ്വൈ​സ​റി,​ ​സെ​ക്യൂ​രി​റ്റീ​സ് ​(​ഇ​ന്ത്യ​)​ ​,​ ​നു​വാ​മ​ ​വെ​ൽ​ത്ത് ​മ​നേ​ജ്‌​മെ​ന്റ് ​ലി​മി​റ്റ​ഡ്,​ ​യു​ബി​എ​സ് ​സെ​ക്യൂ​രി​റ്റീ​സ് ​ഇ​ന്ത്യ​ എ​ന്നി​വ​രാ​ണ് ​ഐ​പി​ഒ​യു​ടെ​ ​ബു​ക്ക് ​റ​ണ്ണിം​ഗ് ​ലീ​ഡ് ​മ​നേ​ജ​ർ​മാ​ർ.