അടുത്ത എൻജിനിയറിംഗ് എൻട്രൻസ് ഏപ്രിൽ 24 മുതൽ
Sunday 03 November 2024 1:05 AM IST
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ തീയതികൾ മുൻകൂട്ടി പ്രഖ്യാപിച്ച് എൻട്രൻസ് കമ്മിഷണറേറ്റ്. അഞ്ച് ദിവസങ്ങളിലായി ഓൺലൈനായാണ് പരീക്ഷ നടത്തുക. അടുത്ത ഏപ്രിൽ 24, 25, 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. ഏപ്രിൽ 22, 23, 29, 30 തീയതികൾ ബഫർ ഡേയായിരിക്കും. വിവരങ്ങൾക്ക് https://www.cee.kerala.gov.in/.