'കുട്ടികളുടെ തന്തയ്‌ക്ക് വിളിക്കുമെന്ന് ഭയം" സുരേഷ് ഗോപിയെ കായികമേളയ്‌ക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി
കൊച്ചി: കുട്ടികളുടെ തന്തയ്‌ക്ക് വിളിക്കുമെന്ന് ഭയമുള്ളതിനാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സംസ്ഥാന സ്‌കൂൾ കായികമേളയിലേക്ക്
ക്ഷണിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന" പ്രയോഗത്തിൽ മാപ്പുപറഞ്ഞാൽ ക്ഷണിക്കുന്നകാര്യം ആലോചിക്കും.
കേരള രൂപീകരണത്തിന് ശേഷം ഒരുപാട് സംഭവങ്ങൾ സംസ്ഥാനത്തുണ്ടായി. എന്നാൽ ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന് വിളിക്കുന്നത് ആദ്യമായിട്ടാണ്. കേന്ദ്രമന്ത്രിക്ക് എവിടെയും പോകാം. എന്നാൽ മേളയിലേക്ക് ക്ഷണിക്കില്ല. ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന ആദ്യ കായികമേളയാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് കായികമേള നടക്കുന്നത്. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ മുന്നോട്ടുവരണം. മേള പ്രൗഢിയോടെ തന്നെ നടത്തും. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജിൽ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.