ദിവ്യയുടെ സെനറ്റംഗത്വം: കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി

Sunday 03 November 2024 12:00 AM IST

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സെനറ്റിൽ പി.പി. ദിവ്യ തുടരുന്നത് സംബന്ധിച്ച പരാതികളിൽ വൈസ്ചാൻസലറോട് ഗവർണർ വിശദീകരണം തേടി. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണാക്കേസിൽ റിമാൻഡിലുള്ള ദിവ്യയ്ക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്‌സിംഗ് നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാറ്റഗറിയിലാണ് ദിവ്യയെ സെനറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ സെനറ്റംഗത്വം ഒഴിയേണ്ടതാണ്. ഇത് ചട്ടവിരുദ്ധമാമെന്നും സെനറ്റിൽ നിന്ന് നീക്കണമെന്നുമാണ് ജയ്സിംഗിന്റെ പരാതി.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ​രീ​ക്ഷ: അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ​എ​ല്ലാ​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഈ​മാ​സം​ ​പ​ത്തി​ന​കം​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​മെ​ന്ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല.​ ​ഇ​തി​നാ​യി​ ​അ​ക്കാ​ഡ​മി​ക് ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ,​ ​പ​രീ​ക്ഷാ​ ​ചീ​ഫ് ​സൂ​പ്ര​ണ്ട്,​ ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​എ​ന്നി​വ​ർ​ക്കു​ള്ള​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ളി​ലെ​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​യി.​ ​ന​വം​ബ​ർ​ 25​ ​മു​ത​ൽ​ ​ആ​ദ്യ​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​ആ​രം​ഭി​ക്കാ​നാ​ണ് ​നീ​ക്കം.

ഐ.​വി.​എ​ഫ് ​ചി​കി​ത്സ​യ്‌​ക്ക് പ്രാ​യ​പ​രി​ധി​:​ ​പ​രി​ശോ​ധി​ക്കും

കൊ​ച്ചി​:​ ​വൈ​ദ്യ​സ​ഹാ​യ​ത്തോ​ടെ​ ​പ്ര​ത്യു​ത്പാ​ദ​നം​ ​ന​ട​ത്താ​ൻ​ ​സ്ത്രീ​ക്കും​ ​പു​രു​ഷ​നും​ ​പ്രാ​യ​പ​രി​ധി​ ​നി​ശ്ച​യി​ച്ച​തി​ന്റെ​ ​നി​യ​മ​സാ​ധു​ത​ ​ഹൈ​ക്കോ​ട​തി​ ​പ​രി​ശോ​ധി​ക്കും.​ ​ഐ.​വി.​എ​ഫ് ​പോ​ലു​ള്ള​ ​ചി​കി​ത്സ​ക​ൾ​ക്കു​ള്ള​ ​പ്രാ​യ​പ​രി​ധി​ ​പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ ​സിം​ഗി​ൾ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​നെ​തി​രെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​അ​പ്പീ​ലാ​ണ് ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ജ​സ്റ്റി​സ് ​പി.​ ​കൃ​ഷ്ണ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.​ 11​ന് ​വാ​ദം​ ​കേ​ൾ​ക്കും.​ ​അ​സി​സ്റ്റ​ഡ് ​റി​പ്രൊ​ഡ​ക്ടീ​വ് ​ടെ​ക്നോ​ള​ജി​ ​നി​യ​ന്ത്ര​ണ​നി​യ​മ​ ​(​ആ​ർ​ട്ട് ​ആ​ക്ട്)​ ​പ്ര​കാ​രം​ ​ഇ​ത്ത​രം​ ​ചി​കി​ത്സ​യ്ക്ക് ​കു​റ​ഞ്ഞ​ ​പ്രാ​യം​ 21​ ​വ​യ​സാ​ണ്;​ ​ഉ​യ​ർ​ന്ന​പ്രാ​യ​പ​രി​ധി​ ​സ്ത്രീ​ക​ൾ​ക്ക് 50​ ​വ​യ​സും​ ​പു​രു​ഷ​ന് 55​ ​വ​യ​സും.​ ​പ്രാ​യ​പ​രി​ധി​ ​പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​ചി​കി​ത്സ​ ​ന​ട​ത്തു​ന്ന​വ​‌​ർ​ക്ക് ​അ​ത് ​തു​ട​രാ​മെ​ന്നും​ 2022​ ​ഡി​സം​ബ​റി​ലാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ട​ത്.​ ​ഈ​ ​ഉ​ത്ത​ര​വി​ൽ​ 2023​ ​മേ​യി​ൽ​ ​പ്രാ​യ​പ​രി​ധി​ ​ക​ഴി​ഞ്ഞ​ ​മ​റ്റൊ​രു​ ​ദ​മ്പ​തി​ക​ൾ​ക്കും​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ​കേ​ന്ദ്രം​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ത്.