ഓടിത്തുടങ്ങിയ  ട്രെയിനിൽ  ചാടിക്കയറുന്നതിനിടെ  ട്രാക്കിലേക്ക് വീണു, ഓടിയെത്തി യാത്രക്കാരും റെയിൽവേ പൊലീസും

Sunday 03 November 2024 4:39 PM IST

കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്‌പ്രസിലാണ് പെൺകുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു.

കയറുന്നതിനിടെ പെൺകുട്ടി പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ആളുകൾ ബഹളം വച്ചതോടെ ട്രെയിൻ നിർത്തുകയും യാത്രക്കാരും റെയിൽവേ പൊലീസും ചേർന്ന് പെൺകുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.