അത്യാവശ്യമായി ഒമ്പത് ലക്ഷം ആവശ്യമുണ്ട്, ലോറി വിൽക്കാൻ പോകുന്നുവെന്ന് മനാഫ്

Monday 04 November 2024 4:10 PM IST

അത്യാവശ്യമായി ഒമ്പത് ലക്ഷം ആവശ്യമുണ്ടെന്നും, അതിനാൽ തന്റെ ലോറി വിൽക്കാൻ പോവുകയാണെന്ന് മനാഫ്. 12 വീൽ വണ്ടിയാണ് വിൽക്കാൻ പോകുന്നത്. ആവശ്യക്കാർക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.

‘അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , OLXല്‍ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ’ മനാഫ് പറയുന്നു.

രണ്ടുദിവസം മുമ്പ് അഞ്ച് ലക്ഷം രൂപ തനിക്ക് ആവശ്യമാണെന്ന് പറഞ്ഞ് യൂട്യൂബ് ചാനലിലൂടെ മനാഫ് രംഗത്തെത്തിയിരുന്നു. ചാരിറ്റി ആപ്പ് നിർമ്മിക്കാനാണ് പൊതുജനങ്ങളോട് മനാഫ് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത്. ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പ്രതികരിച്ചിരുന്നു. ചാരിറ്റിയായി വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നാണ് മനാഫിന്റെ വാദം. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്.