ഓഹരി വിൽപ്പനയ്‌ക്ക് ഒരുങ്ങി ജിയോ
Tuesday 05 November 2024 12:23 AM IST
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ അടുത്ത വർഷം പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നു. കമ്പനിയ്‌ക്ക് പതിനായിരം കോടി ഡോളർ(8.4, ലക്ഷം കോടി രൂപ) മൂല്യം നിശ്ചയിച്ച് ഓഹരികൾ വിറ്റഴിക്കാനാണ് ആലോചന. ജിയോ, റീട്ടെയിൽ എന്നിവയുടെ ഓഹരികൾ വിപണിയിൽ ലിസ്‌റ്റ് ചെയ്യുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി 2019ൽ വ്യക്തമാക്കിയിരുന്നു. ജിയോ സ്ഥിരതയോടെ ബിസിനസ് വളർച്ച നേടുന്നതിനാൽ അടുത്ത വർഷം ലിസ്‌റ്റിംഗ് നടപടികൾ പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്.