മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശത്ത് നിക്ഷേപിക്കാം
Tuesday 05 November 2024 12:27 AM IST
കൊച്ചി: വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നൽകി. നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥതയോടെയാണ് അനുമതി. മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനം മാത്രമാണ് വിദേശത്ത് മുടക്കാൻ അനുമതിയുള്ളത്. ഒരൊറ്റ പദ്ധതിയിലൂടെ മാത്രമേ വിദേശ ഫണ്ടുകളിൽ പണം മുടക്കാൻ കഴിയൂവെന്നും സെബി വ്യക്തമാക്കി. വിദേശ വിപണിയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ഇതോടെ ഇന്ത്യൻ നിക്ഷേപകർക്ക് അവസരം ലഭിക്കും.