പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഡിജിറ്റൽ ഹബ്ബ് അങ്കമാലിയിൽ
Tuesday 05 November 2024 12:30 AM IST
കൊച്ചി: പ്രമുഖ ഗ്യഹാേപകരണ നിർമ്മാതാക്കളായ പിട്ടാപ്പിള്ളിൽ ഏജൻസീസ് കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഡിജിറ്റല്‍ ഹബ്ബ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ ഹബ് അങ്കമാലിയിൽ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ കമ്പനികളുടെ അത്യാധുനിക മോഡൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ മിതമായ നിരക്കിലും പ്രത്യേക ഓഫറുകളോടെയും ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യം. അങ്കമാലി ടി.ബി ജംഗ്ഷനിൽ പിട്ടാപ്പിള്ളിൽ ഷോറൂമിനോട് ചേർന്ന് ആരംഭിച്ച ഡിജിറ്റൽ ഹബ്ബിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മാത്യു തോമസ് നിർവഹിച്ചു. നഗരസഭ കൗൺസിലറും മുൻ വൈസ്ചെയർ പേഴ്സണുമായ റീത്ത പോൾ ആദ്യ വില്പന നിർവഹിച്ചു. പിട്ടാപ്പിള്ളിൽ മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, നഗരസഭാ കൗൺസിലർ ലിസി പോളി, ഡയറക്ടർമാരായ കിരൺ വര്‍ഗീസ് , അജോ തോമസ്, മരിയ പോൾ എന്നിവർ പങ്കെടുത്തു.