ഉദിനൂർ സുകുമാരന് തുളുനാട് മാദ്ധ്യമ അവാർഡ്

Wednesday 06 November 2024 4:06 AM IST

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക തുളുനാട് മാദ്ധ്യമ അവാർഡ് കേരളകൗമുദി സീനിയർ റിപ്പോർട്ടറും കാസർകോട് ജില്ലാ ലേഖകനുമായ ഉദിനൂർ സുകുമാരന്. വി.വി.പ്രഭാകരൻ, ടി. കെ.നാരായണൻ, എൻ.ഗംഗാധരൻ, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ.നായർ, സുരേഷ് നീലേശ്വരം എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഡിസംബർ ഒന്നിന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. അദ്ധ്യാപികയായ ബിന്ദു സുകുമാരൻ ആണ് ഭാര്യ. അദ്ധ്യാപികയായ അനഘ സുകുമാരൻ, ബയോ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി വിഘ്‌നേഷ് സുകുമാരൻ എന്നിവർ മക്കളും ദിനേശ്‌കുമാർ കുഞ്ഞിമംഗലം മരുമകനുമാണ്.