മൂന്നു മാസത്തെ സൗജന്യറേഷൻ
Tuesday 13 August 2019 9:52 PM IST
ആലപ്പുഴ : പ്രളയബാധിതർക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ല. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ-പോസ് സംവിധാനം തകരാറിലായ റേഷൻ കടകൾക്ക് മാന്വൽ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.