സർക്കാർ മുനമ്പം നിവാസികൾക്കൊപ്പം: മുഖ്യമന്ത്രി
Thursday 07 November 2024 4:25 AM IST
കൽപ്പറ്റ: മുനമ്പം പ്രദേശത്ത് ദീർഘകാലമായി താമസിക്കുന്ന ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവരുടെ താത്പര്യങ്ങൾ ഹനിക്കപ്പെടില്ല. സർക്കാർ ഇടപെടൽ ഉണ്ടാകും. 16ന് സർവകക്ഷിയോഗം വിളിച്ചുചേർക്കാനായിരുന്നു നീക്കം. പാലക്കാട് തിരഞ്ഞെടുപ്പ് തീയതി നീട്ടിയതോടെ ഇനി 20നു ശേഷം മാത്രമേ യോഗം ചേരാനാകൂ. വിഷയം സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമം നടത്തുന്നുണ്ട്. ആ ശ്രമങ്ങൾക്കൊന്നും ആയുസുണ്ടാകില്ലെന്നും എൽ.ഡി.എഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.