അച്ഛന്റെ സ്വപ്നം സഫലമാക്കി തീർത്ഥു ഇന്ന് വിജയവാഡയിലേക്ക് മടങ്ങും
തീർത്ഥു പോകുന്നത് അച്ഛന്റെ മരണാനന്തര കർമ്മങ്ങൾക്ക്
കൊച്ചി: മകൻ മികച്ച നീന്തൽ താരമാകണമെന്ന അച്ഛന്റെ സ്വപ്നം സഫലമാക്കി കോതമംഗലത്തെ സ്കൂൾ നീന്തൽക്കുളത്തിൽ നിന്ന് തീർത്ഥു സാമദേവ് ഇന്ന് ജന്മനാടായ വിജയവാഡയിലേക്ക് പോകും.സംസ്ഥാന കായിക മേളയിലെ നീന്തൽ മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ 400, 800 മീറ്റർ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ സ്വന്തം മീറ്റ് റെക്കാർഡുകൾ തിരുത്തിക്കുറിച്ച് തീർത്ഥു പോകുന്നത് അച്ഛന്റെ മരണാനന്തര കർമ്മങ്ങൾക്കായാണ്.
തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിൽ പ്ലസ്‌വൺ വിദ്യാർത്ഥിയായ തീർത്ഥുവിന്റെ നീന്തൽ പരിശീലനം തിരുവനന്തപുരത്തെ സായ്- ഗ്ലെൻമാർക് അക്വാട്ടിക് ഫൗണ്ടേഷനിലാണ്. അച്ഛൻ ചിന്നറാവു കഴിഞ്ഞ മാസം അവസാനം വിജയവാഡയിലുണ്ടായ വാഹനാപകടത്തിലാണ്. വിജയവാഡയിലായിരുന്ന തീർത്ഥു മത്സരത്തിനെത്താൻ ആദ്യം കൂട്ടാക്കിയില്ല. കോച്ചിന്റെയും അദ്ധ്യാപകരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അമ്മ നവ്യ ദീപികയ്ക്കൊപ്പം എത്തിയത്. തീർത്ഥുവിന്റെ സഹോദരൻ യഗ്ന സായിയും തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. യഗ്ന സായിയും നീന്തൽതാരമാണ്. യഗ്ന സായിയെ നാട്ടിൽ ബന്ധുക്കളോടൊപ്പം നിറുത്തിയാണ് അമ്മയും തീർത്ഥു സാമദേവും കേരളത്തിലെത്തിയത്. തീർത്ഥുവിന് ഇന്ന് ഒരു മത്സരം കൂടിയുണ്ട്.
തീർത്ഥു ഇന്ന് വിജയവാഡയിലേക്ക് മടങ്ങും. പോകുന്നത് അച്ഛന്റെ സ്വപ്നമായ നീന്തൽക്കുളത്തിലെ റെക്കാർഡുമായാണ്.
കോതമംഗലത്ത് തീർത്ഥു സാമദേവ് മറികടന്നത്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീസ്‌റ്റൈൽ മത്സരത്തിൽ തീർത്ഥു സാമദേവ് (4:16.25) മറികടന്നതു സാമദേവിന്റെ കഴിഞ്ഞ വർഷത്തെ സമയംതന്നെ (4:19.76).