ചേച്ചിയുടെ വഴിയേ പൊന്നുമായി അച്ഛന്റെ പൊന്നുമോൾ

Wednesday 06 November 2024 11:30 PM IST

കൊച്ചി: വഴികാട്ടിയത് ചേച്ചി...ഈ സ്വർണം എന്റെ അച്ഛനുള്ളത്...ഇതും എന്റെ അച്ഛന്...കൈയിലുള്ള സ്വർണ മെഡലും സമ്മാനത്തുകയും കാട്ടി ഇത് പറയുമ്പോൾ അണ്ടർ 19 ഫെൻസിംഗിൽ തുടർച്ചയായി രണ്ടാം തവണയും സ്വർണം നേടിയ

ആൻമരിയ വിനോസെന്ന 16കാരിയുടെ കണ്ണുകൾ അഭിമാനവും സന്തോഷവും കൊണ്ട് നിറഞ്ഞു.

ഇടുക്കി രാജക്കാട്ടെ കർഷകനായ അച്ഛൻ വിനോസും അമ്മ സിജിയും ഏറെ കഷ്ടപ്പെട്ടാണ് ആൻമരിയ ഉൾപ്പെടെ മൂന്ന് പെൺമക്കൾക്കും മികച്ച വിദ്യാഭ്യാസം നൽകുന്നത്. മൂവരുടെയും പാഠ്യേതര പ്രവർത്തനങ്ങളൊന്നും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ മുടക്കാത്ത അച്ഛനല്ലാതെ ആർക്കാണ് ഈ നേട്ടം സമർപ്പിക്കുകയെന്നാണ് ആൻമരിയയുടെചോദ്യം.

മൂത്ത ചേച്ചി അനിറ്റയാണ് ആൻമരിയയിൽ ഫെൻസിംഗിന്റെ താത്പര്യം വളർത്തിയത്. മുൻപ് സംസ്ഥാന കായികമേളയിലെ ഫെൻസിംഗ് വെങ്കല ജേതാവായിരുന്ന അനിറ്റ ഇപ്പോൾ തലശേരി ബ്രണ്ണൻ കോളേജിലെ ട്രിപ്പിൾ ജമ്പ് താരവും ദേശീയ റിലേ വെങ്കലമെഡൽ ജേതാവുമാണ്.