ഗുരുവായൂരിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടും
Friday 08 November 2024 4:47 AM IST
ഗുരുവായൂർ: മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ നീട്ടും. നവംബർ 16 മുതൽ 2025 ജനുവരി 19 വരെയാണ് ദർശനസമയം നീട്ടുന്നത്. ക്ഷേത്രം നട വൈകിട്ട് മൂന്നരയ്ക്ക് തുറക്കും. ഇപ്പോൾ നാലരയ്ക്കാണി തുറക്കുന്നത്.