'ഒറ്റയ്‌ക്ക് ഓടിപ്പോയ ഓസിയെ പിന്നീട് കണ്ടപ്പോൾ ഡിപ്രസ്‌ഡായി, അവളെ ഞാൻ സഹായിച്ചേനെ'; സിന്ധു കൃഷ്‌ണ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സംരംഭക എന്നീ നിലകളിൽ പ്രമുഖയാണ് നടൻ കൃഷ്‌ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്‌ണ. 'ഓ ബൈ ഓസി' എന്ന പേരിൽ ഫാൻസി ആഭരണങ്ങളുടെ ഒരു ബിസിനസാണ് ദിയയ്‌ക്കുള്ളത്. ഇപ്പോഴിതാ ഈ ബിസിനസിനെപ്പറ്റി നിരവധി വീഡിയോകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
ഓസിയുടെ കയ്യിൽ നിന്നും വാങ്ങിയ ആഭരണങ്ങൾ മോശമാണെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്തുവന്നിരുന്നു. പിന്നീട് ദിയ തന്നെ എന്താണ് സംഭവിച്ചതെന്ന് തന്റെ വീഡിയോയിലൂടെ വിശദീകരിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ചും ദിയയുടെ സ്വഭാവത്തെ കുറിച്ചും സംസാരിക്കുകയാണ് അമ്മ സിന്ധു കൃഷ്‌ണ. പുതിയ വ്ലോഗിലൂടെയാണ് സിന്ധു കൃഷ്‌ണയുടെ പ്രതികരണം.
സിന്ധു കൃഷ്‌ണയുടെ വാക്കുകൾ:
ആളുകൾ എന്തറിഞ്ഞിട്ടാണ് ദിയയുടെ ബിസിനസിനെക്കുറിച്ച് ഈ രീതിയിൽ സംസാരിക്കുന്നത്. ആരെയെങ്കിലും വച്ച് ഇത്തരത്തിൽ വീഡിയോകൾ ചെയ്യുന്നതിനെക്കാൾ ആ സമയം സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതാണ് നല്ലത്. ഓസിയുടെ കയ്യിൽ നിന്നും വാങ്ങുന്ന ആഭരണങ്ങൾ നല്ലതാണ്. കൊവിഡ് സമയത്ത് ഒരു ബിസിനസ് തുടങ്ങണമെന്ന് അവൾ ആഗ്രഹിച്ച് സ്വന്തമായി തുടങ്ങിയതാണ് ഓ ബൈ ഓസി.
കുഞ്ഞുനാൾ മുതൽ ഓസി ഇങ്ങനെയാണ്. എല്ലാ കാര്യവും സ്വന്തമായി ചെയ്യും. ആദ്യമായി ഓസിയെ പുരികം ത്രെഡ് ചെയ്യാൻ ഞാൻ കൊണ്ടുപോയി. അന്ന് ഓസി എട്ടിലായിരുന്നു പഠിച്ചിരുന്നത്. എനിക്ക് ഹെന്നയും ചെയ്യണമായിരുന്നു. അന്ന് എന്റെ മനസിൽ പല തരത്തിലുള്ള ചിന്തകൾ വന്നു. ഓസി ആദ്യമായി ഐ ബ്രോ ചെയ്യുകയാണ്. അപ്പോൾ അവൾക്കൊപ്പം നിന്ന് സഹായിക്കാം എന്നൊക്കെ. അങ്ങനെ ആദ്യം ഹെന്ന ചെയ്യാനായി ഞാൻ അകത്തേക്ക് പോയി. ഞാൻ തിരികെ വന്നിട്ട് പറഞ്ഞ് കൊടുത്ത് പുരികം ചെയ്യിപ്പിക്കാമെന്നും പറഞ്ഞിരുന്നു.
എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ ഓസി തുള്ളിച്ചാടി വന്നിട്ട് ത്രെഡ് ചെയ്‌ത ഐ ബ്രോ എനിക്ക് കാണിച്ച് തരുകയാണ്. എനിക്കപ്പോൾ എന്തൊപോലെയായി. ഞാൻ ഡിപ്രസ്‌ഡായി. എനിക്ക് അവൾക്കൊപ്പം നിൽക്കണമെന്നുണ്ടായിരുന്നു. അന്നുതൊട്ട് ഓസിയുടെ സ്വഭാവത്തിലുള്ളതാണിത്.