കാഴ്ചപരിമിതിയെ പിന്തള്ളി കുതിച്ചു പാഞ്ഞ് നിയാസ്, 100 മീറ്ററിൽ സ്വർണം

Saturday 09 November 2024 4:26 AM IST

കൊ​ച്ചി​:​ ​അ​മ്പ​തു​ശ​ത​മാ​നം​ ​പോ​ലും​ ​കാ​ഴ്ച​യി​ല്ല.​ ​പ​രി​ശീ​ലി​പ്പി​ക്കാ​ൻ​ ​കോ​ച്ചു​മി​ല്ല.​ ​സി​ന്ത​റ്റി​ക് ​ട്രാ​ക്കിൽ പ​രി​ശീ​ലി​ച്ച​ത് ​വെ​റും​ ​മൂ​ന്നു​ദി​വ​സം​. ​ ​പ​ക്ഷേ,​ ​തോ​റ്റു​കൊ​ടു​ത്തി​ല്ല​ ​നി​യാ​സ് ​അ​ഹ​മ്മ​ദ്.​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ലെ​ ​സ​ബ്‌​ജൂ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ 100​ ​മീ​റ്റ​റി​ൽ​ ​ക​ട്ടി​ക്ക​ണ്ണ​ട​വ​ച്ച് ഫി​നി​ഷിംഗ് ​ലൈ​നി​ലേ​ക്ക് ​കു​തി​ച്ചു​ ​പാ​ഞ്ഞെ​ത്തി​ ​പൊ​ന്ന​ണി​ഞ്ഞു.​ ​ പ​രി​മി​തി​ക​ളെ​ ​ഓ​ടി​ത്തോ​ൽ​പ്പി​ച്ച് ​കാ​സ​ർ​കോ​ടി​ന് ​ആ​ദ്യ​ ​സ്വ​ർ​ണം​ ​നേ​ടി​ക്കൊ​ടു​ക്കാ​നാ​യ​തി​ലും​ ​നി​യാ​സി​ന് ​അ​ഭി​മാ​നം.​ ​അംഗഡി മൊഗർ ​ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ 9​-ാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​നി​യാ​സ്. ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​ൽ​ 12.40​ ​സെ​ക്ക​ൻ​ഡി​ലാ​ണ് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​ഫോ​ട്ടോ​ ​ഫി​നി​ഷി​ൽ​ ​കൊ​ല്ല​ത്തി​ന്റെ​ ​സൗ​ര​വ്.​ ​എ​സി​നെ​ ​മൈ​ക്രോ​സെ​ക്ക​ൻ​ഡ് ​വ്യ​ത്യാ​സ​ത്തി​ൽ​ ​പി​ന്ത​ള്ളി​യാ​ണ് ​സ്വ​ർ​ണ​ ​നേ​ട്ടം.​ ​പി​താ​വ് ​അ​‌​ബ്‌​ദു​ൾ​ ​ഹ​മീ​ദും​ ​മു​ത്ത​ശ്ശി​ ​മ​റി​യ​വു​മ​ട​ക്കം​ ​നി​യാ​സി​ന്റെ​ ​അ​ഭി​മാ​ന​ ​നേ​ട്ട​ത്തി​ന് ​സാ​ക്ഷി​യാ​യി. കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ​ ​പു​സ്ത​കം​ ​വാ​യി​ക്കാ​ൻ​ ​ക​ണ്ണി​ന​ടു​ത്ത് ​പി​ടി​ക്കു​ക​യും​ ​ന​ട​ക്കു​മ്പോ​ൾ​ ​ത​പ്പി​ത്ത​ട​യു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ക​ണ്ട് ​നി​യാ​സി​നെ​ ​വീ​ട്ടു​കാ​ർ​ ​ഡോ​ക്‌​ട​റെ​ ​കാ​ണി​ച്ചു.​ ​അ​മ്പ​ത് ​ശ​ത​മാ​ന​ത്തോ​ളം​ ​കാ​ഴ്ച​യി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി.​ ​ പ​ല​ചി​കി​ത്സ​ക​ളും​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​കൂ​ടി​യ​ ​പ​വ​റു​ള്ള​ ​ക​ണ്ണ​ട​ ​വ​യ്ക്കു​ക​യ​ല്ലാ​തെ​ ​മ​റ്റ് ​വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു.​ ​ക​ണ്ണ​ട​ ​ഊ​രി​യാ​ൽ​ ​അ​ടു​ത്തു​ള്ള​ ​വ​സ്തു​ക്ക​ൾ​പോ​ലും​ ​കാ​ണാ​നാ​കി​ല്ല.​ ​ആ​ ​പ​രി​മി​തി​ക​ൾ​ ​പ​ക്ഷേ,​ ​ട്രാ​ക്കി​ലെ​ ​വേ​ഗ​ക്കാ​ര​നാ​കാ​ൻ​ ​നി​യാ​സി​ന് ​ത​ട​സ​മാ​യി​ല്ല.

സി​ന്ത​റ്റി​ക് ​ട്രാ​ക്ക് 55​ ​കി.​മി​ ​അ​ക​ലെ

സ്‌​കൂ​ളി​ലെ​ 200​ ​മീ​റ്റ​ർ​ ​തി​ക​ച്ചി​ല്ലാ​ത്ത​ ​മ​ൺ​ട്രാ​ക്കി​ലാ​യി​രു​ന്നു​ ​പ​രി​ശീ​ല​നം.​ ​സ്കൂ​ൾ​ ​മീ​റ്റി​നാ​യി​ ​മൂ​ന്നു​ദി​വ​സം​ ​മാ​ത്ര​മാ​ണ് ​സി​ന്ത​റ്റി​ക് ​ട്രാ​ക്കി​ൽ​ ​ഓ​ടി​നോ​ക്കി​യ​ത്.​ ​അ​തി​നാ​യി​ ​വീ​ട്ടി​ൽ​ ​നി​ന്ന് 55​ ​കി​ലോ​മീ​റ്റ​ർ​ ​യാ​ത്ര​ ​ചെ​യ്ത് ​നീ​ലേ​ശ്വ​ര​ത്തെ​ ​ഇം.​എം.​എ​സ് ​സ്റ്റേ​ഡി​യ​ത്തി​ലെ​ത്തേ​ണ്ടി​ ​വ​ന്നു.​ ​ കാ​സ​ർ​കോ​ട് ​അ​ങ്കു​ഡി​ ​മു​ഗ​റി​ൽ​ ​ഒ​റ്റി​ക്കെ​ടു​ത്ത​ ​വീ​ട്ടി​ലാ​ണ് ​നി​യാ​സും​ ​കു​ടും​ബ​വും​ ​താ​മ​സി​ക്കു​ന്ന​ത്.​ ​പി​താ​വി​ന് ​ചെ​റി​യ​ ​ചെ​രു​പ്പ് ​ക​ട​യാ​ണ്.​ ​അ​മ്മ​ ​ന​സീ​മ.​ ​മൂ​ന്ന് ​സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.​ ​കാ​സ​ർ​കോ​ട്ട് ​കൂ​ടു​ത​ൽ​ ​സി​ന്ത​റ്റി​ക് ​ട്രാ​ക്കു​ക​ൾ​ ​വ​ര​ണം.​ ​ഞ​ങ്ങ​ളേ​യും​ ​പ​രി​ഗ​ണി​ക്ക​ണം.​ ​അ​താ​ണ് നി​യാ​സി​ന്റെ​ ​ആ​വ​ശ്യം. അതാണ്

നിയാസിന്റെ ആവശ്യം.