ശബരിമല: പതിനാറായിരത്തോളം പേർക്ക് ഒരേസമയം വിരിവയ്ക്കാം

Saturday 09 November 2024 12:00 AM IST

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേസമയം വിരവയ്ക്കാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്കും മഹാദേവക്ഷേത്രത്തിന്റെ നടപ്പന്തലിൽ ആയിരം പേർക്കും വിരിവയ്ക്കാം. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം 3000 പേർക്ക് വിരിവയ്ക്കാൻ ജർമ്മൻ പന്തലും സജ്ജീകരിച്ചു.

ഇതോടൊപ്പം പമ്പയിൽ പുതുതായി നാല് നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്കും രാമമൂർത്തി മണ്ഡപത്തിനു പകരം 3000 പേർക്കും വരിനിൽക്കാനുള്ള സൗകര്യമൊരുക്കും.

അതേസമയം,വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേഡുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്കും ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെയും ചൂടുവെള്ളം നൽകാനും തീരുനമാനിച്ചു.

2000 സ്റ്റീൽ ബോട്ടിലിൽ ചുക്കുവെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകും. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏല്പിക്കണം. ആയിരം പേർക്ക് വിശ്രമിക്കാനാവശ്യമായ ഇരിപ്പിടങ്ങൾ മരക്കൂട്ടം മുതൽ ഒരുക്കിയിട്ടുണ്ട്. പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമകേന്ദ്രമുണ്ടാവും. നിലയ്ക്കലിൽ 1045 ടോയ്ലെറ്റുകളും പമ്പയിൽ 580 ടോയ്ലെറ്റുകളിൽ നൂറെണ്ണം സ്ത്രീകൾക്കും സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകളും സജ്ജീകരിച്ചു. പരമ്പരാഗതപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി അൻപതിലധികം ബയോ ടോയ്‌ലെറ്റുകളും ബയോ യൂറിനലുകളും സ്ഥാപിച്ചു. അപ്പം,അരവണ എന്നിവയുടെ ബഫർ സ്റ്റോക്ക് ആരംഭിച്ചു. വൃശ്ചികം ഒന്നാകുമ്പോൾ 40 ലക്ഷം കണ്ടെയ്നർ ബഫർ സ്റ്റോക്കിൽ ഉറപ്പാക്കാനാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കെ.​എ​സ്.​ആ​ർ.​ടി.​സി​‌​ക്ക് 30​കോ​ടി​കൂ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ശ​മ്പ​ള​വും​ ​പെ​ൻ​ഷ​നും​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​‌​ക്ക് 30​കോ​ടി​രൂ​പ​ ​കൂ​ടി​ ​അ​നു​വ​ദി​ച്ച​താ​യി​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​അ​റി​യി​ച്ചു.​ക​ഴി​ഞ്ഞ​യാ​ഴ്ച​ 20​കോ​ടി​ ​ന​ൽ​കി​യ​തി​ന് ​പു​റ​മേ​യാ​ണി​ത്.​ ​ബ​ഡ്ജ​റ്റി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തി​ന് 900​കോ​ടി​യാ​ണ് ​വ​ക​യി​രു​ത്തി​യ​തെ​ങ്കി​ലും​ ​ഇ​തു​വ​രെ​ 1111​കോ​ടി​ ​ന​ൽ​കേ​ണ്ടി​വ​ന്ന​താ​യി​ ​ധ​ന​മ​ന്ത്രി​ ​അ​റി​യി​ച്ചു.


പു​​​തു​​​ത​​​ല​​​മു​​​റ​​​ ​​​വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ
നേ​​​രി​​​ട​​​ണം​​​:​​​ ​​​മ​​​ന്ത്രി​​​ ​​​ബി​​​ന്ദു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​വ​​​ർ​​​ത്ത​​​മാ​​​ന​​​ ​​​കാ​​​ല​​​ത്തെ​​​ ​​​വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ ​​​നേ​​​രി​​​ടാ​​​ൻ​​​ ​​​പു​​​തു​​​ത​​​ല​​​മു​​​റ​​​യെ​​​ ​​​സ​​​ജ്ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​ആ​​​ർ.​​​ ​​​ബി​​​ന്ദു.​​​ ​​​ഐ.​​​സി.​​​ടി​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​ഒ​​​ഫ് ​​​കേ​​​ര​​​ള​​​യു​​​ടെ​​​ ​​​ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​വി​​​വി​​​ധ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ ​​​നൈ​​​പു​​​ണ്യ​​​ ​​​വി​​​ക​​​സ​​​ന​​​ ​​​ക​​​രി​​​യ​​​ർ​​​ ​​​ആ​​​സൂ​​​ത്ര​​​ണ​​​ ​​​സെ​​​ന്റ​​​റു​​​ക​​​ളു​​​ടെ​​​ ​​​ആ​​​ദ്യ​​​ ​​​ഗ്രൂ​​​പ്പി​​​ന്റെ​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​മ​​​ന്ത്രി.​​​ ​​​ഐ.​​​സി.​​​ടി.​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​ഒ​​​ഫ് ​​​കേ​​​ര​​​ള​​​യു​​​ടെ​​​ ​​​സി.​​​ഇ.​​​ഒ​​​ ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ​​​ ​​​മ​​​ന്നി​​​ങ്ക​​​ൽ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​നാ​​​യി.​​​ ​​​ഐ.​​​സി.​​​ടി​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ​​​ ​​​റീ​​​ജ​​​ണ​​​ൽ​​​ ​​​മാ​​​നേ​​​ജ​​​ർ​​​ ​​​ഡോ.​​​ ​​​ദീ​​​പ​​​ ​​​വി.​​​ടി,​​​ഹ​​​യ​​​ർ​​​ ​​​എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ​​​ ​​​കൗ​​​ൺ​​​സി​​​ൽ​​​ ​​​മെ​​​മ്പ​​​ർ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ഡോ.​​​ ​​​രാ​​​ജ​​​ൻ​​​ ​​​വ​​​ർ​​​ഗീ​​​സ്,​​​ഡോ.​​​ ​​​സു​​​ധീ​​​ന്ദ്ര​​​ൻ​​​ ​​​കെ,​​​സി​​​ൻ​​​ജി​​​ത്ത് ​​​എ​​​സ് ​​​എ​​​ന്നി​​​വ​​​ർ​​​ ​​​സം​​​സാ​​​രി​​​ച്ചു.