ശബരി മാട്രസ് വേൾഡ് 2000 കുടുംബങ്ങൾക്ക് ഒാണത്തിന് സൗജന്യ അരി വിതരണം ചെയ്യും

Wednesday 14 August 2019 1:11 AM IST

കൊല്ലം: വ്യവസായത്തിനൊപ്പം ജീവകാരുണ്യ മേഖലയിലും ഇടപെടലുകൾ നടത്തുന്ന കൊട്ടാരക്കര ശബരി മാട്രസ് വേൾഡ് ഒാണത്തിന്റെ ഭാഗമായി 2000 കുടുംബങ്ങൾക്ക് സൗജന്യമായി അരി വിതരണം ചെയ്യും. 18ന് കൊട്ടാരക്കര എസ്.ആർ.ഏജൻസീസ് അങ്കണത്തിൽ ശബരി ഭവന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് അരി വിതരണം നടത്തുകയെന്ന് ശബരി മാട്രസ് വേൾഡ് ഡയറക്‌ടർമാരായ ശബരി സലിം, അരുൺരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചികിത്സാ സഹായ വിതരണവും ചടങ്ങിൽ നടക്കും.

പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശബരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ബി.സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ആർ.രാജേന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ - സാമുദായിക സംഘടനകളുടെ നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും. എസ്.ആർ.ഏജൻസീസ്, എസ്.ബി.ഏജൻസി, എൻ.കെ.ജി ട്രേഡേഴ്സ്, ശബരി മാട്രസ് വേൾഡ്, ശബരി ക്വിൽസ് ആന്റ് തിംഗ്സ്, ശബരി വുഡൻ മാർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.