നിയാസിന്റെ സ്വപ്നങ്ങൾക്ക് നിറമേകാൻ എം.എൽ.എ

Sunday 10 November 2024 4:31 AM IST

കൊച്ചി: പാതി കാഴ്‌ചയുമായി സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്‌ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയ കാസർകോടിന്റെ നിയാസ് അഹമ്മദിന് സഹായവുമായി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്. നിയാസിന്റെ തുടർ പരിശീലനം ഏറ്റെടുത്തതായി അഷ്റഫ് കേരളകൗമുദിയോട് പറഞ്ഞു. ഇന്ന് വീട്ടിലെത്തി നിയാസിനെ കാണും. കണ്ണിന്റെ ചികിത്സയ്ക്ക് സഹായം നൽകും. നിയാസിന്റെ ജീവിതം വിവരിക്കുന്ന വാർത്ത ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.

മണ്ഡലത്തിലെ പ്രധാന സ്റ്റേഡിയങ്ങൾക്കായി ഓരോവർഷവും ഓരോ കോടി രൂപ വീതം നൽകാറുണ്ട്. നിയാസിനുൾപ്പെടെ പരിശീലിക്കാൻ പുത്തിഗെ പഞ്ചായത്തിൽ സിന്തറ്റിക് സ്റ്റേഡിയമൊരുക്കാൻ ശ്രമിക്കും

- എ.കെ.എം അഷ്‌റഫ് എം.എൽ.എ