റബർ ബോർഡ് പെൻഷനേഴ്സ് സമ്മേളനം
Sunday 10 November 2024 12:48 AM IST
കോഴിക്കോട്: ഓൾ ഇന്ത്യ റബർ ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വടക്കൻ മേഖലാ സമ്മേളനം ഹോട്ടൽ മെറീന റസിഡൻസിയിൽ അസോ. പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ പി. ഹരിദാസ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടി.പി. രാധാകൃഷ്ണൻ ( കോഴിക്കോട് മേഖലാ കൺവീനർ ), രതീഷ്കുമാർ പി. കെ.(ജോ. കൺവീനർ.) കമ്മിറ്റി അംഗങ്ങൾ: കെ. സി. അബ്ദുൾ സലാം (മലപ്പുറം ), സതീഷ് കുമാർ, കെ.സി., ടി. പി. ലളിത (കോഴിക്കോട് ), ബാലകൃഷ്ണൻ, കെ. (വയനാട് ), മുഹമ്മദ് മുനീർ (കണ്ണൂർ ), ബാലകൃഷ്ണ, എസ്.( കാഞ്ഞങ്ങാട് ) തിരഞ്ഞെടുത്തു.