16​കാ​രി​യു​ടെ​ ​ആ​റു​മാ​സം​ ​പി​ന്നി​ട്ട ഗ​ർ​ഭം​ ​അ​ല​സി​പ്പി​ക്കാ​ൻ​ ​അ​നു​മ​തി, ഹൈക്കോടതി ഉത്തരവ് കുട്ടിയുടെ മാതാവിന്റെ ഹർജിിയിൽ

Saturday 09 November 2024 11:43 PM IST

കൊ​ച്ചി​:​ ​മാ​ന​ഭം​ഗ​ത്തി​ന് ​ഇ​ര​യാ​യ​ 16​കാ​രി​യു​ടെ​ 27​ ​ആ​ഴ്ച​ ​പി​ന്നി​ട്ട​ ​ഗ​ർ​ഭം​ ​മെ​ഡി​ക്ക​ൽ​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​അ​നു​മ​തി.​ ​ഗ​ർ​ഭ​ച്‌​ഛി​ദ്ര​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​നെ​തി​രെ​ ​അ​തി​ജീ​വി​ത​യു​ടെ​ ​മാ​താ​വ് ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​തീ​ർ​പ്പാ​ക്കി​യാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ബെ​ഞ്ചി​ന്റെ​ ​ന​ട​പ​ടി.


പെ​ൺ​കു​ട്ടി​യെ​ ​കാ​മു​ക​നാ​ണ് ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.​ ​ഗ​ർ​ഭ​കാ​ലം​ 26​ ​ആ​ഴ്ച​ ​പി​ന്നി​ട്ട​ ​അ​വ​സ​ര​ത്തി​ലാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ച് ​വി​ഷ​യം​ ​പ​രി​ശോ​ധി​ച്ച​ത്.​ ​കു​ഞ്ഞി​നെ​ ​വ​ള​ർ​ത്തു​ന്ന​തി​ൽ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മാ​ന​സി​ക​ ​വി​ഷ​മ​മ​ട​ക്കം​ ​മാ​താ​വ് ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​അ​ന്ന് ​നി​യോ​ഗി​ച്ച​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡി​ൽ​ ​മാ​ന​സി​കാ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഗ​ർ​ഭ​ച്ഛി​ദ്രം​ ​ന​ട​ത്തി​യാ​ൽ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​മു​ണ്ടാ​യേ​ക്കാ​മെ​ന്നും​ ​ഭ്രൂ​ണ​ത്തി​ന് ​ത​ക​രാ​റി​ല്ലാ​ത്ത​തി​നാ​ൽ​ ​ഗ​ർ​ഭ​ച്‌​ഛി​ദ്രം​ ​ശു​പാ​ർ​ശ​ ​ചെ​യ്യാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ​റി​പ്പോ​ർ​ട്ട്.


അ​പ്പീ​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മാ​ന​സി​കാ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​ന​ട​ക്കം​ ​അ​തി​ജീ​വി​ത​യെ​ ​പ​രി​ശോ​ധി​ച്ചു.​ ​ഗ​ർ​ഭ​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​നു​ള്ള​ ​മാ​ന​സി​ക​ശേ​ഷി​ ​പെ​ൺ​കു​ട്ടി​ക്കി​ല്ലെ​ന്ന് ​വി​ല​യി​രു​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണു​ ​ഗ​ർ​ഭ​ച്‌​ഛി​ദ്ര​ത്തി​ന് ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.


ജീ​വ​നോ​ടെ​യാ​ണ് ​കു​ഞ്ഞി​നെ​ ​പു​റ​ത്തെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​പെ​ൺ​കു​ട്ടി​യും​ ​മാ​താ​പി​താ​ക്ക​ളും​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​സം​സ്ഥാ​ന​വും​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​ജ​ൻ​സി​ക​ളും​ ​കു​ഞ്ഞി​ന്റെ​ ​പൂ​ർ​ണ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ക്ക​ണം.​ ​പീ​ഡ​ന​ക്കേ​സു​ള്ള​തി​നാ​ൽ​ ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ഭ്രൂ​ണ​ത്തി​ന്റെ​ ​ര​ക്ത​ ​സാ​മ്പി​ളു​ക​ളും​ ​കോ​ശ​ങ്ങ​ളും​ ​സൂ​ക്ഷി​ക്ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.