17കാരിയെ പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ

Sunday 10 November 2024 12:41 AM IST

കൊല്ലം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 20കാരൻ അറസ്റ്റിൽ. ആയൂർ മഞ്ഞപ്പാറ തസ്ലീമ മൻസിലിൽ തൻസീലിനെയാണ് (20) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടിക്ക് കനത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതർ പൂയപ്പള്ളി പൊലീസിൽ വിവരം നൽകിയതിനെത്തുടർന്ന് തൻസീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ബാലാജി എസ്. കുറുപ്പ്, ചന്ദ്രകുമാർ, എസ്.സി.പി.ഒമാരായ നിഷാദ്, ബിനീഷ്, ഡാർവിൻ, മധു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.