നിലയ്ക്കൽ ബേസ് ക്യാമ്പിൽ വെള്ളമെത്തിക്കും: മന്ത്രി റോഷി

Monday 11 November 2024 12:00 AM IST

പമ്പ: സീതത്തോട്ടിൽ നിന്ന് വെള്ളം പമ്പുചെയ്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിക്കുന്ന പദ്ധതി ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലത്തുതന്നെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തീർത്ഥാടനത്തിന് മുന്നോടിയായി ജലസേചന വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിൽ നിന്ന് ടാങ്കറുകളിലാണ് ഇപ്പോൾ നിലയ്ക്കലിൽ വെള്ളം എത്തിക്കുന്നത്. തീർത്ഥാടകർ കൂടുതലായി എത്തുമ്പോൾ ഇത് ബുദ്ധിമുട്ടാകും. പമ്പിംഗ് സംവിധാനം പ്രവർത്തനസജ്ജമാക്കുന്നതോടെ ഇതിന് പരിഹാരമാകും. പമ്പയിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ക്രമീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 15000 ലിറ്റർ ശേഷിയുള്ള ആർ.ഒ പ്ലാന്റുകളും സ്ഥാപിച്ചു. അതേസമയം, പ്രവർത്തനങ്ങൾ കൃത്യതയോടെ നിരീക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 12 പേരുടെ സംഘത്തെ 24 മണിക്കൂറും വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.

നി​ല​യ്ക്ക​ലി​ൽ​ ​സൗ​ജ​ന്യ
ബ​സ് ​സ​ർ​വീ​സ് ​വേ​ണം

ടി.​എ​സ് ​സ​ന​ൽ​കു​മാർ

പ​ത്ത​നം​തി​ട്ട​:​ ​തീ​ർ​ത്ഥാ​ട​ന​കാ​ല​ത്ത് ​നി​ല​യ്ക്ക​ലി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​മി​നി​ ​ബ​സ് ​സ​ർ​വീ​സ് ​ആ​രം​ഭി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം.​ഡി​ക്ക് ​ക​ത്ത് ​ന​ൽ​കി.​ ​നി​ല​യ്ക്ക​ലി​ൽ​ 12,000​ ​വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ​പാ​ർ​ക്കിം​ഗ് ​സം​വി​ധാ​നം.​ ​ഏ​ഴ് ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലാ​ണ് ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടു​ക​ൾ.

നി​ല​യ്ക്ക​ലി​ലേ​ക്ക് ​വ​ലി​യ​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടു​ക​ളി​ൽ​ ​നി​ന്ന് ​നി​ല​യ്ക്ക​ൽ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലേ​ക്ക് ​എ​ത്തി​ക്കാ​നും​ ​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​പ​മ്പ​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യെ​ത്തു​ന്ന​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​നി​ല​യ്ക്ക​ൽ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്ന് ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടി​ലേ​ക്ക് ​എ​ത്തി​ക്കാ​നു​മാ​ണ് ​ബ​സ് ​വേ​ണ്ട​ത്.​ ​കു​റ​ഞ്ഞ​ത് ​മൂ​ന്ന് ​ബ​സെ​ങ്കി​ലും​ ​വേ​ണ​മെ​ന്ന് ​ക​ത്തി​ൽ​ ​പ​റ​യു​ന്നു.

ശ​ബ​രി​മ​ല,​ ​ക്രി​സ്മ​സ് ​തി​ര​ക്ക്:പ്ര​തി​വാ​ര​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ് ​ജ​നു​വ​രി​ 29​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല,​ ​ക്രി​സ്മ​സ് ​തി​ര​ക്കി​നെ​ ​തു​ട​ർ​ന്ന് ​ബ​യ്യ​പ്പ​ന​ഹ​ള്ളി​ ​ടെ​ർ​മി​ന​ൽ​ ​(​എ​സ്.​എം.​വി.​ടി​)​–​തി​രു​വ​ന​ന്ത​പു​രം​ ​നോ​ർ​ത്ത് ​(​കൊ​ച്ചു​വേ​ളി​)​ ​സ്‌​പെ​ഷ്യ​ൽ​ ​പ്ര​തി​വാ​ര​ ​ട്രെ​യി​നി​ന്റെ​ ​സ​ർ​വീ​സ് ​ജ​നു​വ​രി​ 29​ ​വ​രെ​ ​നീ​ട്ടി.​ ​കോ​ട്ട​യം​ ​വ​ഴി​യു​ള്ള​ ​ട്രെ​യി​നി​ന്റെ​ ​ജ​നു​വ​രി​ 8​ ​വ​രെ​യു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​റി​സ​ർ​വേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ 16​ ​എ.​സി​ ​ത്രീ​ ​ട​യ​ർ,​ 2​ ​സ്ലീ​പ്പ​ർ​ ​കോ​ച്ചു​ക​ളു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​ട്രെ​യി​നി​ൽ​ 30​%​ ​അ​ധി​ക​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ഈ​ടാ​ക്കും.​ ​ചൊ​വ്വാ​ഴ്ച​ക​ളി​ൽ​ ​കൊ​ച്ചു​വേ​ളി​യി​ൽ​ ​നി​ന്നും​ ​ബു​ധ​നാ​ഴ്ച​ക​ളി​ൽ​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നു​മാ​ണ് ​സ​ർ​വീ​സ്.
സ്‌​പെ​ഷ്യ​ൽ​ ​ട്രെ​യി​നി​ന് ​ഏ​റ്റു​മാ​നൂ​രി​ലും​ ​ഒ​രു​ ​മി​നി​റ്റ് ​സ്റ്റോ​പ് ​അ​നു​വ​ദി​ച്ചു.​ ​കെ.​ആ​ർ.​ ​പു​രം,​ ​ബം​ഗാ​ർ​പേ​ട്ട്,​ ​സേ​ലം,​ ​ഈ​റോ​ഡ്,​ ​തി​രു​പ്പൂ​ർ,​ ​പോ​ത്ത​ന്നൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ർ,​ ​ആ​ലു​വ,​ ​എ​റ​ണാ​കു​ളം​ ​ടൗ​ൺ,​ ​കോ​ട്ട​യം,​ ​ച​ങ്ങ​നാ​ശേ​രി,​ ​തി​രു​വ​ല്ല,​ ​ചെ​ങ്ങ​ന്നൂ​ർ,​ ​മാ​വേ​ലി​ക്ക​ര,​ ​കാ​യം​കു​ളം,​ ​കൊ​ല്ലം​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​സ്റ്റോ​പ്പു​ക​ൾ.
​പ്ര​തി​വാ​ര​ ​സ്‌​പെ​ഷ്യ​ൽ​ ​(06084)
ന​വം​ബ​ർ​ 13,​ 20,​ 27,​ ​ഡി​സം​ബ​ർ​ 4,11,18,25,​ ​ജ​നു​വ​രി​ 1,8,15,22,29​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഉ​ച്ച​യ്ക്ക് 12.45​ന് ​ബ​യ്യ​പ്പ​ന​ഹ​ള്ളി​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ദി​വ​സം​ ​രാ​വി​ലെ​ 6.45​ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.
ന​വം​ബ​ർ​ 12,​ 19,​ 26,​ ​ഡി​സം​ബ​ർ​ 3,10,17,24,31,​ ​ജ​നു​വ​രി​ 7,14,21,28​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വൈ​കി​ട്ട് 6.05​ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ദി​വ​സം​ ​രാ​വി​ലെ​ 10.55​ന് ​ബ​യ്യ​പ്പ​ന​ഹ​ള്ളി​യി​ലെ​ത്തും