ഐ.സി.എൽ ഫിൻകോർപ്പ് എൻ.സി. ഡി വില്‌പ്പനയ്ക്ക് തുടക്കം

Tuesday 12 November 2024 12:43 AM IST

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐ.സി.എൽ ഫിൻകോർപ്പിന്റെ മികച്ച ക്രിസിൽ റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ എൻ.സി.ഡികളുടെ വില്‌പ്പന തുടങ്ങി. നിക്ഷേപകർക്ക് 13.73 ശതമാനം വരെ വരുമാനം ഐ.സി.എൽ ഫിൻകോർപ്പ് ഉറപ്പുനൽകുന്നു. എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാവുന്ന രീതിയിൽ തയാറാക്കിയിരിക്കുന്ന ഇഷ്യൂ നവംബർ 25 വരെ ലഭ്യമാണ്, പൂർണമായി സബ്സ്ക്രൈബ് ചെയ്താൽ ഇഷ്യു നേരത്തെ അവസാനിക്കും. എൻ.സി.ഡികൾ 1,000 രൂപ മുഖവിലയുള്ളവയാണ്. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് വാഗ്‌ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12.00 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11.00 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്. 10 നിക്ഷേപ ഓപ്ഷനുകളുണ്ട്.

ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ. കെ. ജി. അനിൽകുമാറിന്റെയും,വൈസ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് ഐ.സി.എൽ മുന്നേറുകയാണ്.