ശൈശവ വിവാഹം തടയാൻ ദീർഘകാല പദ്ധതികൾ വേണം: ഹൈക്കോടതി

Tuesday 12 November 2024 12:00 AM IST

കൊച്ചി: ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ അവബോധം വളർത്താൻ ദീർഘകാലപദ്ധതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വോളന്റിയർമാരുടെയും സ്വാധീനമുള്ള വ്യക്തികളുടെയും സന്നദ്ധ സംഘനകളുടെയും സഹകരണത്തോടെ പദ്ധതി തയ്യാറാക്കാൻ വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ (ഡി.എൽ.എസ്.എ) ചുമതലപ്പെടുത്തി. സർക്കാർ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നിർദ്ദേശങ്ങൾ പരിഗണിക്കണം. സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. ജനുവരി ആറിന് വീണ്ടും വിഷയം പരിഗണിക്കും.
പണിയർ, മുള്ളക്കുറുമർ, അടിയാർ, കുറിച്ച്യർ, ഊരാളി, കാട്ടുനായ്ക്കർ, കണ്ടുവടിയർ, തച്ചനാടർ, കനലാടി വിഭാഗങ്ങളിൽ ശൈശവ വിവാഹം നിലവിലുണ്ടെന്ന് വയനാട് ഡി.എൽ.എസ്.എ ചെയർമാൻ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഡോ.​വ​ന്ദ​ന​ ​ദാ​സ്
കൊ​ല​ക്കേ​സ്:
പ്ര​തി​ക്ക് ​ഇ​ട​ക്കാല
ജാ​മ്യ​മി​ല്ല

ന്യൂ​ഡ​ൽ​ഹി​:​ ​ഡോ.​വ​ന്ദ​ന​ ​ദാ​സ് ​കൊ​ല​ക്കേ​സി​ൽ​ ​ഇ​ട​ക്കാ​ല​ ​ജാ​മ്യം​ ​വേ​ണ​മെ​ന്ന​ ​പ്ര​തി​ ​ജി.​ ​സ​ന്ദീ​പി​ന്റെ​ ​ആ​വ​ശ്യം​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി.​ ​പ്ര​തി​യു​ടെ​ ​മാ​ന​സി​ക​നി​ല​ ​സം​ബ​ന്ധി​ച്ച​ ​റി​പ്പോ​ർ​ട്ട് ​മൂ​ന്നാ​ഴ്ച​യ്‌​ക്കു​ള്ളി​ൽ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​അ​ഭ​യ് ​എ​സ്.​ ​ഓ​ക,​​​ ​അ​ഗ​സ്റ്രി​ൻ​ ​ജോ​ർ​ജ് ​മ​സി​ഹ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​മാ​ന​സി​ക​നി​ല​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡ് ​രൂ​പീ​ക​രി​ച്ച​താ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ഡി​സം​ബ​ർ​ 13​ന് ​പ്ര​തി​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.​ ​കേ​സി​ൽ​ ​നി​ന്ന് ​കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന​ ​സ​ന്ദീ​പി​ന്റെ​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​ ​നേ​ര​ത്തെ​ ​ത​ള്ളി​യി​രു​ന്നു.

ഐ.​എ.​എ​സ് ​പോ​രിൽ
സ​ർ​ക്കാ​ർ​ ​നി​ശ്ച​ലം

കോ​ഴി​ക്കോ​ട്:​ ​സം​സ്ഥാ​ന​ത്ത് ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​മ്മി​ൽ​ ​ന​ട​ക്കു​ന്ന​ ​പോ​ര് ​വ്യ​ക്ത​മാ​ക്കു​ന്ന​ത് ​ഇ​വി​ടെ​ ​ഒ​രു​ ​സ​ർ​ക്കാ​രി​ല്ലെ​ന്ന​താ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ​ട​ക്കം​ ​ഉ​പ​ജാ​പ​ക​സം​ഘം​ ​നി​യ​ന്ത്രി​ക്കു​മ്പോ​ൾ​ ​സം​സ്ഥാ​ന​ത്ത് ​ഇ​ത​ല്ല​ ​ഇ​തി​ൽ​ക്കൂ​ടു​ത​ലും​ ​ന​ട​ക്കും.
നേ​തൃ​ത​ല​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സി.​പി.​എം​-​ബി.​ജെ.​പി​ ​ഡീ​ലി​നെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രും​ ​പാ​ല​ക്കാ​ട്ടെ​ ​സാ​ധാ​ര​ണ​ ​ജ​ന​ത​യും​ ​ത​ള്ളി​ക്ക​ള​യും.​ ​പൊ​ലീ​സി​ൽ​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​ക​ട​ന്നു​ക​യ​റ്റ​മെ​ന്നു​ ​പ​റ​ഞ്ഞ​ ​സി.​പി.​ഐ​ ​നേ​താ​വ് ​ആ​നി​ ​രാ​ജ​യെ​ ​ഇ​വ​ർ​ ​അ​പ​മാ​നി​ച്ചു.​ ​സി​വി​ൽ​ ​സ​ർ​വീ​സി​ലും​ ​ഈ​ ​ശ​ക്തി​ക​ളു​ടെ​ ​ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​യി​ട്ടും​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വ​കു​പ്പ് ​പോ​ലും​ ​ഭ​രി​ക്കു​ന്ന​ത് ​ഉ​പ​ജാ​പ​ക​സം​ഘ​മാ​ണ്.​ ​അ​വ​രാ​ണ് ​ന​വീ​ൻ​ ​ബാ​ബു​ ​അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് ​വ​രു​ത്തി​ ​തീ​ർ​ക്കാ​നും,​ ​പ്ര​തി​യെ​ ​ര​ക്ഷി​ക്കാ​നും​ ​ശ്ര​മി​ച്ച​ത്.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​വീ​ട്ടി​ൽ​ ​പോ​യി​ ​കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് ​പാ​ർ​ട്ടി​യെ​ന്ന് ​പ​റ​യു​മ്പോ​ഴാ​ണ് ​പാ​ർ​ട്ടി​ ​ഗ്രാ​മ​ത്തി​ൽ​ ​പ്ര​തി​യെ​ ​സി.​പി.​എം​ ​ഒ​ളി​പ്പി​ച്ച​ത്.​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​സ്വ​ന്തം​ ​സ​ഹ​ധ​ർ​മ്മി​ണി​യെ​ ​വി​ട്ടാ​ണ് ​ജ​യി​ലി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​ദി​വ്യ​യെ​ ​സ്വീ​ക​രി​ച്ച​തെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​മാ​പ്പ് ​പ​റ​യ​ണം:
കെ.​ ​സു​രേ​ന്ദ്രൻ

ചേ​ല​ക്ക​ര​:​ ​വ​ഖ​ഫ് ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​മേ​യം​ ​പാ​സാ​ക്കി​യ​തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്നും​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഇ​ത്ര​യും​ ​ദി​വ​സം​ ​മു​ന​മ്പം​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ.​ ​വേ​ട്ട​ക്കാ​രു​ടെ​ ​കൂ​ടെ​യാ​ണോ​ ​ഇ​ര​ക​ളു​ടെ​ ​കൂ​ടെ​യാ​ണോ​യെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​വ​ഖ​ഫ് ​ബോ​ർ​ഡി​നെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ത് ​സ​ർ​ക്കാ​രാ​ണെ​ന്ന് ​വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.​ ​മു​ന​മ്പം​ ​വ​ഖ​ഫ് ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​ ​ന​ട​ത്താ​ൻ​ ​ത​യ്യാ​റാ​യ​ത് ​കൂ​ടു​ത​ൽ​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​അ​ധി​നി​വേ​ശം​ ​വ്യാ​പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ൻ​പി​ൽ​ ​ക​ണ്ട് ​ആ​ളു​ക​ളു​ടെ​ ​ക​ണ്ണി​ൽ​ ​പൊ​ടി​യി​ടാ​നു​ള്ള​ ​ത​ന്ത്രം​ ​മാ​ത്ര​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ന​ട​ത്തു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​വും​ ​ഭ​ര​ണ​പ​ക്ഷ​വും​ ​വ​ഖ​ഫ് ​ബോ​ർ​ഡി​നൊ​പ്പ​മാ​ണെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.