അക്യുപങ്ചർ അക്കാഡമി ബീറ്റാ കോൺവൊക്കേഷൻ
Tuesday 12 November 2024 1:42 AM IST
കൊല്ലം: അക്യുഷ് അക്യുപങ്ചർ അക്കാഡമിയുടെ 17-ാ മത് ബീറ്റാ കോൺവൊക്കേഷൻ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം ലാലാസ് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ 400 ഓളം അക്യുപങ്ചറിസ്റ്റുകൾ ബിരുദം കരസ്ഥമാക്കി. അക്കാഡമി പ്രിൻസിപ്പൽ ഷുഹൈബ് റിയാലു അദ്ധ്യക്ഷനായി. സംസ്ഥാന വിവരാവകാശ കമ്മീിഷണർ ഡോ. എ.അബ്ദുൽ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ അക്യു മാസ്റ്റർ സയ്യിദ് അക്രം, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ കബീർ കോടനിയിൽ, സി.കെ.സുനീർ, മണക്കാട് നജുമുദ്ദീൻ, അമീൻ ബാഖവി, ഹബീബ് കൊല്ലം ,അക്കാദമി അധ്യാപകരായ സുദീർ സുബൈർ , കമറുദ്ദീൻ കൗസരി ,നസീർ ബാവ, പി വി ഷൈജു, എം.നുസ്രത്ത്, സീമ സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.