പി.പി.ദിവ്യ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി

Tuesday 12 November 2024 3:20 AM IST

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. ജാമ്യവ്യവസ്ഥ പ്രകാരമാണിത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് ജാമ്യത്തിലെ ഒരു വ്യവസ്ഥ. ഇന്നലെ രാവിലെ 10.30ഓടെയാണ് കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്ക് മുൻപാകെ ദിവ്യ ഹാജരായത്. എന്നാൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും പീന്നീട് ഫേസ്ബുക്ക് കുറിപ്പിലൂടെയും മാത്രമാണ് അവർ നിലപാട് വ്യക്തമാക്കിയത്.