വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങിക്കോള്ളു; സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്

Tuesday 12 November 2024 10:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് 1080 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,680 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 7,085 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,​729 രൂപയുമായി. രണ്ട് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ 1500ലേറെ രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില 57,760 രൂപയായിരുന്നു. ഈ മാസം ആദ്യമായിരുന്നു ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു. നവംബർ ഏഴ് മുതലാണ് സ്വർണവിലയിൽ അതിശയിപ്പിക്കുന്ന കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഒക്ടോബർ 29ന് സ്വർണവില 59000 രൂപ കടന്നിരുന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,​200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണത്തിന്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ നിർണയിക്കുന്നുണ്ട്.

ഇന്നത്തെ വെള്ളിവില

ഇന്ന് വെള്ളിവിലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 1,00,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.