അക്ഷര യാത്ര ഇന്ന് ആരംഭിക്കും

Wednesday 13 November 2024 1:17 AM IST
അക്ഷര യാത്രാ പുസ്തക വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ 15 ഗ്രന്ഥശാലകൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്നു ലക്ഷം രൂപയും അതിന്റെ ഡിസ്കൗണ്ടും ചേർത്ത് വാങ്ങിയ നാലു ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങളുടെ വിതരണം ഇന്നത്തെ അക്ഷര യാത്രയിൽ നടത്തുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു. വായനശാലകൾക്കുള്ള അക്ഷരോപഹാര വിതരണവും വായനശാലക്ക് ഭൂമി ദാനം ചെയ്തവർക്ക് മരണാനന്തര ബഹുമതിയായി അക്ഷര സ്മൃതി സമാദര സമർപ്പണവും ഇതോടൊപ്പംനടക്കും. രാവിലെ 10 മണിക്ക് വായിക്കര പബ്ലിക് ലൈബ്രറിയിൽ നിന്ന് പുസ്തക വിതരണവുമായി അക്ഷര യാത്ര ആരംഭിക്കും. വിവിധ വായനാശാലകളിലെത്തി ഒടുവിൽ നെല്ലിമോളത്ത് പി.കെ.പി ആർ സ്മാരക വായനശാലയിൽ അഞ്ചു മണിയോടെ യാത്ര സമാപിക്കും. കഴിഞ്ഞവർഷവും ലൈബ്രറികൾക്ക് 4 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചിരുന്നു. അക്ഷര യാത്ര പുസ്തക വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസ നിർവഹിക്കുന്നു.

മികച്ച വായന സംസ്കാരം രൂപപ്പെടുത്താനും മികച്ച വായനാന്തരീക്ഷം ഉണ്ടാക്കാനും ഭൗതിക സൗകര്യങ്ങൾ ഉൾപ്പെടെ വർദ്ധിപ്പിക്കുന്നുണ്ട്. ഈ വർഷം രണ്ട് ലൈബ്രറികൾക്ക് പുതുതായി കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിച്ചു

എൽദോസ് കുന്നപ്പള്ളി

എം.എൽ.എ