കാൻസർ ഉൾപ്പെടെ വെല്ലുവിളി , കീടനാശിനിയിൽ 'കുളിച്ച്' പച്ചക്കറിയും പഴങ്ങളും

Wednesday 13 November 2024 4:12 AM IST

 മൂന്ന് പഴവർഗങ്ങളിലും കീടനാശിനി കൂടുതൽ.

50 ലക്ഷത്തിൽ ലക്ഷം പേർക്ക് കാൻസർ സാദ്ധ്യത

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കാ​ൻ​സ​ർ​ ​പോ​ലു​ള്ള​ ​മാ​ര​ക​ ​രോ​ഗ​ങ്ങ​ൾ​ ​പി​ടി​മു​റു​ക്കു​മ്പോ​ൾ​ ​മ​ല​യാ​ളി​ ​ക​ഴി​ക്കു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളി​ൽ​ 13.33​ശ​ത​മാ​ന​വും​ ​വി​ഷ​മ​യം.​ 23​ ​പ​ച്ച​ക്ക​റി​ക​ളി​ലും​ ​മൂ​ന്നു​ ​പ​ഴ​വ​ർ​ഗ​ങ്ങ​ളി​ലും​ ​ക്ര​മാ​തീ​ത​മാ​യി​ ​കീ​ട​നാ​ശി​നി​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ഷാം​ശം​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ക്കു​മ്പോ​ഴും​ ​പ​ല​വ​ഴി​ക​ളി​ലൂ​ടെ​ ​വി​ഷം​നി​റ​ഞ്ഞ​ ​പ​ച്ച​ക്ക​റി​ക​ൾ​ ​എ​ത്തും.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​പ​ച്ച​ക്ക​റി​യി​ലും​ ​പ​ഴ​ങ്ങ​ളി​ലും​ ​മാ​ത്ര​മ​ല്ല,​ ​ഇ​വി​ടെ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​യി​ലും​ ​അ​മി​ത​മാ​യി​ ​കീ​ട​നാ​ശി​നി​യു​ണ്ട്. ജീ​വി​ത​ശൈ​ലീ​ ​രോ​ഗ​ങ്ങ​ൾ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ടു​ത്തി​ടെ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 50​ ​ല​ക്ഷം​ ​പേ​രി​ൽ​ 1,10,781​ ​പേ​ർ​ക്ക് ​കാ​ൻ​സ​ർ​ ​സാ​ദ്ധ്യ​ത​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ ​കാ​ൻ​സ​റി​നു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി​ ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ​ ​വ​ർ​ഷം​ ​ജൂ​ലായ് മു​ത​ൽ​ ​സെ​പ്തം​ബ​ർ​ ​വ​രെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പ് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ച​ 195​ ​സാ​മ്പി​ളു​ക​ളാ​ണ് ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജി​ലെ​ ​ലാ​ബി​ൽ​ ​പ​രി​ശോ​ധി​ച്ച​ത്.​ ​ഇ​തി​ലാ​ണ് 23​ ​പ​ച്ച​ക്ക​റി​ക​ളി​ലും​ ​മൂ​ന്ന് ​പ​ഴ​വ​ർ​ഗ​ങ്ങ​ളി​ലും​ ​(13.33​)​ ​അ​മി​ത​ ​കീ​ട​നാ​ശി​നി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ബാ​ക്കി​ 169​ ​എ​ണ്ണം​ ​കീ​ട​നാ​ശി​നി​ ​സാ​ന്നി​ദ്ധ്യം​ ​ഇ​ല്ലാ​ത്ത​വ​യോ​ ​അ​നു​വ​ദ​നീ​യ​ ​അ​ള​വി​ലോ​ ​ആ​യി​രു​ന്നു.

അമിത വിഷം കലർന്നവ

പാവയ്ക്ക, ചുരയ്ക്ക, കാ‌പ്സിക്കം, കാരറ്റ്, മുരിങ്ങയ്ക്ക, നെല്ലിക്ക, പച്ചമുളക്, കോവയ്ക്ക, നാരങ്ങ, പച്ചമാങ്ങ, വെള്ളരി, റാഡിഷ് വെള്ള, പടവലം, തക്കാളി, എന്നീ പച്ചക്കറികളിലും പേരയ്ക്ക , തണ്ണിമത്തൻ, ഗ്രീൻആപ്പിൾ എന്നീ പഴങ്ങളിലും.

അപകടകാരികൾ പലത്

അസഫേറ്റ്, ഡൈമെത്തോവേറ്റ്, ഒമേത്തോയേറ്റ്, മോണോക്രോട്ടോഫോസ്, പെൻഡിമെത്തലിൻ തുടങ്ങിയവയാണ് പച്ചക്കറികളിൽ കൂടുതലായി കാണുന്ന കീടനാശിനികൾ. തയാമേത്തോക്‌സാം,അസറ്റാമിപ്രിഡ്,

ഡൈഫെനകൊണസോൾ എന്നിവയാണ് പഴങ്ങളിലെ കീടനാശിനികൾ.

ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷവസ്തുക്കൾ കണ്ടെത്തുന്നുണ്ട്. ഇവ വിപണിയിലെത്തുന്നത് വലിയതോതിൽ തടഞ്ഞു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ഹാനികരമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാൻ ബോധവൽകരണം ശക്തമാക്കും.

-വീണാ ജോർജ്

ആരോഗ്യമന്ത്രി