ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ
Wednesday 13 November 2024 1:28 AM IST
ഇലവുംതിട്ട: ഒന്നരക്കിലോയിലധികം കഞ്ചാവ് ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇലവുംതിട്ട മലങ്കാവ് ചെന്നീർക്കര നിരവേൽ വീട്ടിൽ എ.എസ്.അഭിജിത് (22)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 8.15ന് ഡാൻസാഫ് സംഘത്തിന്റെയും ഇലവുംതിട്ട പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.
നർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. അഭിജിത് നേരത്തെയും കഞ്ചാവ് കേസുകളിൽ പ്രതിയാണ്, പത്തനംതിട്ട എക്‌സൈസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.