പ്രിയങ്ക മതചിഹ്നം ഉപയോഗിച്ചെന്ന് പരാതി
Wednesday 13 November 2024 1:43 AM IST
കൽപ്പറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലയത്തിലെത്തിയ പ്രിയങ്ക ദേവാലയത്തിൽ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിനുപയോഗിച്ചെന്നാണ് എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പരാതി.
ടി. സിദ്ദിഖ് എം.എൽ.എ, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ 10നാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.