'ഞാൻ ഭയങ്കര ഹാപ്പിയാണ്, ആ സർപ്രൈസ് രണ്ട് ദിവസത്തിൽ നിങ്ങളറിയും'; വീഡിയോ പങ്കുവച്ച് എലിസബത്ത്

Wednesday 13 November 2024 12:04 PM IST

ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം നടൻ ബാല വിവാഹം കഴിച്ച വ്യക്തിയാണ് ഡോ.എലിസബത്ത് ഉദയൻ. അന്ന് മുതൽ സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് എലിസബത്ത്. 2021 സെപ്‌തംബറിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ, ഇത് നിയമപരമായി രജിസ്റ്റർ ചെയ്‌തിരുന്നില്ല.

പിന്നീട് ബാലയുടെ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയിലായിരുന്നപ്പോൾ അവിടെവച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. ചികിത്സയിലായിരുന്നപ്പോൾ പോലും ബാലയ്‌ക്കൊപ്പം പൂർണ പിന്തുണയുമായി എലിസബത്ത് ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് ഇരുവരും പിരിഞ്ഞു എന്ന വിവരമാണ് പുറത്തുവന്നത്. ഇവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. ബാലയും ഇതിന് കൃത്യമായ മറുപടി നൽകിയിരുന്നില്ല.

നിലവിൽ എലിസബത്ത് അഹമ്മദാബാദിലെ ഒരു ആശുപത്രിയിൽ ഡോക്‌ടറായി ജോലി ചെയ്യുകയാണ്. പുതിയ സ്ഥലത്തെ വിശേഷങ്ങളെല്ലാം ചെറിയ വ്ലോഗുകളായി യൂട്യൂബിലൂടെ എലിസബത്ത് പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആശുപത്രിയിൽ നിന്നും താമസ സ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ് എലിസബത്ത് വീഡിയോ എടുത്തിരിക്കുന്നത്.

എലിസബത്ത് പറഞ്ഞത്:

ഇന്ന് ഭയങ്കര സന്തോഷത്തോടെയാണ് വീഡിയോ എടുക്കുന്നത്. ഇന്നലെ നൈറ്റ് ആയിരുന്നു 36 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാണ് വരുന്നത്. സാധാരണ ഭയങ്കര ക്ഷീണിച്ചൊക്കെയാണ് വരാറുള്ളത്. ഒന്ന് കിടന്നാ മതീന്ന് വിചാരിക്കും. പക്ഷേ, ഇന്ന് അങ്ങനെയല്ല. ഭയങ്കര ഹാപ്പിയാണ്. അതിനൊരു കാരണമുണ്ട്. അത് സ‌ർപ്രൈസാണ്. അത് രണ്ട് ദിവസം കഴിഞ്ഞുള്ള വീഡിയോയിൽ ഞാൻ പറയും. എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ചിലർ പറയും ഇതൊക്കെ എന്ത് സർപ്രൈസ് , ഇതൊക്കെ വീഡിയോ ഇടാനുണ്ടോ എന്നൊക്കെ. പക്ഷേ, എന്റെ സന്തോഷമാണ് ഞാൻ വീഡിയോയിൽ പങ്കുവയ്‌ക്കുന്നെ. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, ബൈ.