വ്യ​വ​സാ​യ​ ​പ്ര​മു​ഖർക്ക്​ ​ ഇ​ൻ​മെ​ക്കിന്റെ ​ആ​ദ​രം

Thursday 14 November 2024 12:52 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ന്റെ​ ​വ്യ​വ​സാ​യ​വ​ള​ർ​ച്ച​യ്ക്ക് ​ദി​ശാ​ബോ​ധം​ ​ന​ൽ​കി​യ​ 11​ ​സം​രം​ഭ​ക​രെ​ ​ഇ​ൻ​ഡോ​ ​ഗ​ൾ​ഫ് ​ആ​ൻ​ഡ് ​മി​ഡി​ൽ​ ​ഈ​സ്റ്റ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ​സ് ​(​ഇ​ൻ​മെ​ക്ക് ​)​ ​ആ​ദ​രി​ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ ​ഗ​ൾ​ഫാ​ർ​ ​പി.​ ​മു​ഹ​മ്മ​ദാ​ലി​യെ​ ​ഇ​ൻ​മെ​ക്ക് ​ലീ​ഡ​ർ​ഷി​പ്പ് ​സ​ല്യൂ​ട്ട് ​പു​ര​സ്‌​കാ​രം​ ​ന​ൽ​കി​ ​ആ​ദ​രി​ക്കും.​ ​ഇ​ൻ​മെ​ക്ക് ​എ​ക്‌​സ​ല​ൻ​സ് ​സ​ല്യൂ​ട്ട് ​പു​ര​സ്‌​കാ​രം​ ​ജോ​ർ​ജ് ​ജേ​ക്ക​ബ് ​മു​ത്തൂ​റ്റ് ​(​മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​ലി​മി​റ്റ​ഡ് ​),​ ​ഡോ.​ ​വി​ജു​ ​ജേ​ക്ക​ബ് ​(​സി​ന്തൈ​റ്റ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ലി​മി​റ്റ​ഡ് ​),​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​(​ശ്രീ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​),​ ​ഡോ.​എ.​വി.​ ​അ​നൂ​പ് ​(​എ.​വി.​എ​ ​മെ​ഡി​മി​ക്‌​സ് ​ഗ്രൂ​പ്പ്.​).​ ​വി.​കെ.​ ​മാ​ത്യൂ​സ് ​(​ഐ.​ബി.​എ​സ് ​സോ​ഫ്‌​റ്റ്‌​വെ​യ​ർ​),​ ​ഡോ.​കെ.​വി.​ ​ടോ​ളി​ൻ​ ​(​ടോ​ളി​ൻ​സ് ​ട​യേ​ഴ്സ് ​ലി​മി​റ്റ​ഡ് ​),​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​(​മു​ര​ള്യ,​ ​എ​സ്.​എ​ഫ്.​സി​ ​ഗ്രൂ​പ്പ് ​),​ ​വി.​കെ.​ ​റ​സാ​ഖ് ​(​വി.​കെ.​സി​ ​ഗ്രൂ​പ്പ് ​),​ ​ഷീ​ല​ ​കൊ​ച്ചൗ​സേ​പ്പ് ​ചി​റ്റി​ല​പ്പി​ള്ളി​ ​(​വി.​ ​സ്റ്റാ​ർ​ ​ക്രി​യേ​ഷ​ൻ​സ് ​),​ ​പി.​കെ.​ ​മാ​യ​ൻ​ ​മു​ഹ​മ്മ​ദ് ​(​വെ​സ്റ്റേ​ൺ​ ​ഇ​ന്ത്യ​ ​പ്ളൈ​വു​ഡ് ​)​ ​എ​ന്നി​വ​ർ​ക്ക് ​ന​ൽ​കും. ഈ​ ​മാ​സം​ 26​ന് ​രാ​വി​ലെ​ 9.30​ന് ​എ​റ​ണാ​കു​ളം​ ​ടാ​ജ് ​വി​വാ​ന്ത​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​സം​രം​ഭ​ക​രെ​ ​ആ​ദ​രി​ക്കും.​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​വ്യ​വ​സാ​യ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എ.​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​ഇ​ൻ​മെ​ക്ക് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​എ​ൻ.​എം.​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​സു​രേ​ഷ്‌​കു​മാ​ർ​ ​മ​ധു​സൂ​ദ​ന​ൻ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​