108 ആംബുലൻസ് പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു
Thursday 14 November 2024 2:51 AM IST
തിരുവനന്തപുരം:108 ആംബുലൻസ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ മുൻഗണനാ പദ്ധതി എന്നനിലയിൽ ചെലവ് നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചത്. അപകടങ്ങൾ അടക്കം അത്യാഹിതങ്ങളിൽ രോഗികൾക്കും ആശുപത്രികൾക്കും താങ്ങാവുന്നതാണ് 108 ആംബുലൻസ് പദ്ധതി.