ടിയാന് പകരം 'ടിയാരി' വേണ്ട
Thursday 14 November 2024 2:56 AM IST
തിരുവനന്തപുരം: ഭരണരംഗത്ത് 'ടിയാൻ" എന്ന പദത്തിന്റെ സ്ത്രീലിംഗമായി 'ടിയാരി" എന്ന് ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കി ഭരണപരികാര വകുപ്പ്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിലാണ് ടിയാൻ ഉപയോഗിച്ചുവരുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ ടിയാന്റെ സ്ത്രീലിംഗ രൂപമെന്ന ധാരണയിൽ ടിയാരി ഉപയോഗിക്കുന്നുണ്ട്. ഭാഷാമാർഗ നിർദ്ദേശക സമിതി അങ്ങനെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് വ്യക്തമാക്കി. തുടർന്നാണ് ഉത്തരവ്.