ഇ​രു​ണ്ട​ ​നി​ഴ​ലും നി​റ​മു​ള്ള​ ​ക​ന​വും

Sunday 17 November 2024 2:24 AM IST
poem

ക​ന​വു​ക​ൾ​ ​ചേ​ർ​ന്നി​രു​ന്ന​തു​ ​കൊ​ണ്ടാ​വാം നി​ഴ​ലി​നൊ​രു​ ​നി​റ​ഭേ​ദം. ഇ​രു​ണ്ട​ ​നി​ഴ​ലു​ക​ൾ​ ​മേ​ൽ​ ​നി​റ​മു​ള്ള​ ​ക​ന​വു​കൾ വ​ർ​ണ്ണം​ ​ചാ​ർ​ത്തി​യ​തു​മാ​വാം. നീ​യെ​ന്തേ​ ​ക​റു​ത്തി​ട്ടെ​ന്ന് ​നി​ഴ​ലി​നോ​ട് ​ക​ന​വു​ക​ൾ! നി​റ​ത്തി​ലെ​ന്ത്,​ ​നി​റ​മെ​ല്ലാം​ ​ഉ​ള്ളി​ല​ല്ലേ, വ​ർ​ണ്ണാ​ഭ​മെ​ങ്കി​ലും, നീ​യെ​ന്നോ​ടു​ ​ചേ​ർ​ന്ന​ത​ല്ലെ​യെ​ന്ന് ​ക​ന​വി​നോ​ട് ​നി​ഴ​ലും. നി​റ​മെ​ല്ലാം​ ​ത​ന്നി​ലൊ​തു​ക്കി നി​ഴ​ൽ​ ​തു​ട​ർ​ന്നു,​ ​പ്ര​യാ​ണം അ​ന്ധ​കാ​ര​ത്തി​നു​മ​പ്പു​റ​മു​ള്ള അ​ന​ന്ത​വി​ഹാ​യ​സി​ലേ​ക്ക്, അ​നു​സ്യൂ​ത​മൊ​ഴു​കും​ ​മാ​യാ​പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് ക​ന​വു​ക​ളി​ൽ​ ​നി​റ​ഞ്ഞ​ ​വ​ർ​ണ്ണ​ങ്ങൾ ജീ​വ​ന​ത്തി​നു​ ​വെ​ളി​ച്ച​മേ​കി മ​ധു​ര,​ ​സു​ന്ദ​ര​ ​ദി​ന​ങ്ങ​ൾ​ ​മ​നം​ ​ക​വ​ർ​ന്നു, മോ​ഹ​ക്കൊ​ട്ടാ​ര​ത്തിൽ ക​ന​വി​ൻ​ ​തേ​രോ​ട്ടം​ ​തു​ട​ർ​ന്നു... ഉ​ന്മാ​ദ​ചി​ന്ത​കൾ നി​ഴ​ൽ​ ​വീ​ശി​ത്തു​ട​ങ്ങി​യ​പ്പോൾ ഉ​പ​ജീ​വ​നം​ ​മ​ങ്ങി,​ ​ജീ​വ​ന​താ​ളം​ ​തെ​റ്റി നി​റം​ ​പൊ​ലി​ഞ്ഞ​ ​ക​ന​വു​ക​ളും നി​ല​ ​തെ​റ്റി​യ​ ​നി​ഴ​ലു​ക​ളും മോ​ഹ​ന​സ്വ​പ്ന​ങ്ങ​ൾ​ ​ത​ക​ർ​ത്തെ​റി​ഞ്ഞു. ഇ​നി​ ​വേ​ണ്ട​ ​ദു​ർ​വൃ​ത്തി ഇ​നി​യും​ ​കാ​ണാം​ ​ന​മു​ക്ക് ​ക​ന​വു​കൾ ഇ​രു​ളാം​ ​നി​ഴ​ലു​ക​ൾ​ ​ഓ​ടി​യൊ​ളി​ക്ക​ട്ടെ, ഇ​രു​ണ്ട​ ​മ​നം​ ​സ​ദ്ക​ർ​മ്മ​ങ്ങ​ളാ​ൽ​ ​തെ​ളി​യ​ട്ടെ... എ​ന്തി​നു​ ​നാം​ ​അ​ണ​യ്ക്കു​ന്നു സ്വ​ന്തം​ ​നി​ഴ​ലും​ ​ക​ന​വു​ക​ളും?